പ്രളയം: വിദ്യാര്‍ത്ഥികള്‍ക്ക്‌സ്‌കോളര്‍ഷിപ്പുമായിഐ എഫ് ഐ എം അലുംനി
ബിബിഎ, എല്‍ എല്‍ ബി കോഴ്‌സുകള്‍ക്കാണ് 100 ശതമാനം സ്‌കോള്‍ഷിപ്പു നല്‍കുക. മെറിറ്റ് അടിസ്ഥാനത്തി ലായിരിക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.രണ്ട് അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പ് അനുവദിക്കാനാണ് തീരുമാനം
കൊച്ചി: കേരളത്തിലേയും കുര്‍ഗിലേയും പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ ഉപരി പഠനത്തിന് ബാംഗ്ലൂരിലെ ഐ എഫ് ഐ എം അലുംനി അസോസിയേഷന്‍ സ്‌കോളര്‍ഷിപ്പ് നല്‍കും. ബിബിഎ, എല്‍ എല്‍ ബി കോഴ്‌സുകള്‍ക്കാണ് 100 ശതമാനം സ്‌കോള്‍ഷിപ്പു നല്‍കുക. മെറിറ്റ് അടിസ്ഥാനത്തി ലായിരിക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.രണ്ട് അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പ് അനുവദിക്കാനാണ് തീരുമാനം. സ്‌കോളര്‍ഷിപ്പ് സംഖ്യ 10-12 ലക്ഷം രൂപയോളം വരുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് തൗകീര്‍ ഇക്ബാല്‍ പറഞ്ഞു.സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷാ ഫോറങ്ങള്‍, ഐ എഫ് ഐ എം കോളജ്, ഐ എഫ് ഐ എം ലോ കോളേജ് വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഐ എഫ് ഐ എം അഡ്മിഷന്‍ ടീം, അലുംനി അസോസിയേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്നും അപേക്ഷാ ഫോറം ലഭിക്കും.