പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ഹ്രസ്വചിത്രമൊരുക്കി ഗ്രീന്‍ അംബാസിഡര്‍മാര്‍
ജില്ലാഭരണകൂടത്തിന്റെ സീറോ വേയ്സ്റ്റ് കോഴിക്കോട് പദ്ധതി, സ്‌കൂളുകളില്‍ നടപ്പാക്കാന്‍ സേവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഗ്രീന്‍ അംബാസഡര്‍മാരാണ് മാലിന്യത്തിനെതിരെ ബോധവല്‍ക്കരണത്തിനായി ഹ്രസ്വ ചലച്ചിത്രം നിര്‍മ്മിക്കുന്നത്.
കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യ വിപത്തിനെതിരേ ഹ്രസ്വചലച്ചിത്രങ്ങളുമായി ഗ്രീന്‍ അംബാസിഡര്‍മാര്‍. ജില്ലാഭരണകൂടത്തിന്റെ സീറോ വേയ്സ്റ്റ് കോഴിക്കോട് പദ്ധതി, സ്‌കൂളുകളില്‍ നടപ്പാക്കാന്‍ സേവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഗ്രീന്‍ അംബാസഡര്‍മാരാണ് മാലിന്യത്തിനെതിരെ ബോധവല്‍ക്കരണത്തിനായി ഹ്രസ്വ ചലച്ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യ ചിത്രീകരണം കോഴിക്കോട്പുതിയറ ബി ഇ എം യു പി സ്‌കൂളില്‍ ആരംഭിച്ചു.
പൂര്‍ണമായും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് ഹ്രസ്വ ചിത്രം ഒരുക്കുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ട പഞ്ചാര മാങ്ങയുടെ അണ്ടി കുഴിച്ചിടാന്‍ പറമ്പില്‍ പലയിടത്തും കുഴിയെടുത്തപ്പോള്‍ കിട്ടിയത് പ്ലാസ്റ്റിക് സഞ്ചികള്‍. പിന്നീട് മീന്‍ മാര്‍ക്കറ്റില്‍ എത്തുന്ന കുട്ടി സഞ്ചിയില്‍ മീന്‍ തരാന്‍ ഒരുങ്ങുന്ന മീന്‍ കച്ചവടക്കാരനെ വിലക്കുന്നു. പകരം കടലാസില്‍ പൊതിഞ്ഞു നല്‍കാന്‍ ആവശ്യപ്പെടുന്നു.ഇങ്ങനെ പോകുന്നു ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പരിസ്ഥിതി പ്രവര്‍ത്തകന്‍ വടയക്കണ്ടി നാരായണന്‍ നിര്‍വഹിച്ചു. പ്ലാസ്റ്റിക് വലിച്ചെറിയാന്‍ പാടില്ല എന്ന് മനസ്സിലാക്കിയ ജനങ്ങള്‍ ഇപ്പോള്‍ അവ കത്തിക്കാന്‍ തുടങ്ങിയതാണ് കൂടുതല്‍ ഗുരുതരമായ സാമൂഹ്യ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പ്രധാനാധ്യാപിക നാന്‍സി പ്രമീള അധ്യക്ഷം വഹിച്ചു.