എറണാകുളം സെന്റര്‍ സ്‌ക്വയര്‍ മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു
ചലച്ചിത്ര താരങ്ങളായ ഗോകുല്‍ സുരേഷും സാധിക വേണുഗോപാലും മുഖ്യാഥിതികളായിരുന്നു. പീവീസ് പ്രോജക്ട് പ്രൈ. ലിമിറ്റഡ് ഡയറക്ടര്‍ അഫ്ദല്‍ അബ്ദുള്‍ വഹാബ്, മാള്‍ ജനറല്‍ മാനേജര്‍ മോനു നായര്‍, സിനിപോളിസ് ഇന്ത്യ ഓപ്പറേഷന്‍സ് ഹെഡ് അമിത് മിശ്ര എന്നിവരും സന്നിഹിതരായിരുന്നു
കൊച്ചി: എറണാകുളം എംജി റോഡിലെ സെന്റര്‍ സ്വകയര്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന സിനിപോളിസ് മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശനം ആരംഭിച്ചു.ചലച്ചിത്ര താരങ്ങളായ ഗോകുല്‍ സുരേഷും സാധിക വേണുഗോപാലും മുഖ്യാഥിതികളായിരുന്നു. പീവീസ് പ്രോജക്ട് പ്രൈ. ലിമിറ്റഡ് ഡയറക്ടര്‍ അഫ്ദല്‍ അബ്ദുള്‍ വഹാബ്, മാള്‍ ജനറല്‍ മാനേജര്‍ മോനു നായര്‍, സിനിപോളിസ് ഇന്ത്യ ഓപ്പറേഷന്‍സ് ഹെഡ് അമിത് മിശ്ര എന്നിവരും സന്നിഹിതരായിരുന്നു.
രാജ്യന്തര നിലവാരത്തിലും സാങ്കേതിക സംവിധാനങ്ങളോടെയുമാണ് സെന്റര്‍ സ്‌ക്വയര്‍ മാളിലെ ആറാം നിലയില്‍ മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകള്‍ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അത്യാധുനിക പ്രദര്‍ശന സംവിധാനങ്ങളും 1500 ലധികം ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുള്ള പതിനൊന്നു സ്‌ക്രീനുകളടങ്ങുന്ന മാളിലെ സിനിപോളിസ് മള്‍ട്ടിപ്ലക്‌സ്, സിനിമ ആസ്വാദകര്‍ക്കു പുതിയൊരു അനുഭവമായിരിക്കും.
ആകെ സ്‌ക്രീനുകളില്‍ മൂന്നെണ്ണം വി ഐ പി കാറ്റഗറികളിലുള്ളതാണ്. രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന ടിക്കറ്റ് കൗണ്ടറുകള്‍, ഡിസ്‌പ്ലെ സിസ്റ്റം, ഭക്ഷണ ശാലകള്‍, വിശാലമായ ലോബി, വ്യത്യസ്തങ്ങളായ കിയോസ്‌ക്കുകള്‍, ഇരിപ്പിടങ്ങളില്‍ നിന്നുതന്നെ ലഘു ഭക്ഷണ പാനീയങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനും ലഭ്യമാക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ സജ്ജീകരിച്ചച്ചീട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.