മന്‍മോഹന്‍ സിങിന്റെ ജീവിതം തിരശ്ശീലയിലേക്ക്

മയാന്‍ങ്ക് തിവാരിയുടെ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെക്കുറിച്ചാണ്. മന്‍മോഹന്‍ സിങിന്റെ മുന്‍ മീഡിയ ഉപദേഷ്ടാവായ സഞ്ജയ് ബാരുമിന്റെ അതേ പേരിലുള്ള പുസ്തകം മായാങ്ക് തിരക്കഥയാക്കുകയായിരുന്നു.

Update: 2018-12-16 07:26 GMT

സരിത മാഹിന്‍

യുഎന്‍ മുന്‍ ഉദ്യോഗസ്ഥനും കോണ്‍ഗ്രസ് എംപിയുമായ ശ്രീമാന്‍ ശശി തരൂരിന്റെ ദി പാരഡോക്‌സിയല്‍ പ്രൈം മിനിസ്റ്റര്‍ പുറത്തിറങ്ങിയതേയുള്ളൂ. പുസ്തകം വായിച്ചിട്ടില്ലെങ്കിലും പ്രധാനമന്ത്രിയെ ഒതുക്കി മടക്കി ചളിപിളിഫിക്കേഷന്‍ നടത്തുന്ന പുസ്തകമായിരിക്കും അതെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോ കമന്റിട്ടത് ഓര്‍ക്കുന്നു. ഡിസംബര്‍ 21ന് മറ്റൊരു പ്രധാന മന്ത്രിയെക്കുറിച്ചുള്ള സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണ്.

മയാന്‍ങ്ക് തിവാരിയുടെ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെക്കുറിച്ചാണ്. മന്‍മോഹന്‍ സിങിന്റെ മുന്‍ മീഡിയ ഉപദേഷ്ടാവായ സഞ്ജയ് ബാരുമിന്റെ അതേ പേരിലുള്ള പുസ്തകം മായാങ്ക് തിരക്കഥയാക്കുകയായിരുന്നു. ബോറ ബ്രദേഴ്‌സാണ് നിര്‍മാണം. പുതുമുഖമായ വിജയ് രത്‌നാകര്‍ ഗുട്ടേയാണ് സംവിധാനം നിര്‍വഹിക്കുന്നത്. സലിം സുലൈമാനാണ് സംഗീത സംവിധാനം.

മന്‍മോഹന്‍ സിങിന് സ്‌ക്രീനില്‍ ജീവന്‍ നല്‍കുന്നത് അനുപം ഖേറാണ്. സഞ്ജയ് ബാരുമായി അക്ഷയ് ഖന്നയാണ് വേഷമിടുന്നത്. ജര്‍മന്‍ നടി സൂസയ്ന്‍ ബെര്‍ണേറ്റ് സോണിയ ഗാന്ധിയെയും അഹാന കുംറ പ്രിയങ്കയെയും അവതരിപ്പിക്കുമ്പോള്‍ മന്‍മോഹന്‍ സിങിന്റെ ഭാര്യ ഗുര്‍ചരണ്‍കൗര്‍ ആയി സ്‌ക്രീനില്‍ എത്തുന്നത് ദിവ്യസേത്ത് ഷായാണ്.




Tags:    

Similar News