ജിദ്ദ: ഉസ്റത്തുൽ ഹസന (ഉത്തമ കുടുംബം) എന്ന പേരിൽ ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഇന്നും നാളെയുമായി ഇന്റർനാഷനൽ എക്സിബിഷൻ നടത്തപ്പെടുന്നു. വൈകീട്ട് 5 മുതൽ 10 വരെയാണ് പ്രദർശന സമയം. ജിദ്ദ മദീന റോഡിലെ മസ്ജിദ് സൗദിന് സമീപമുള്ള ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിലാണ് എക്സിബിഷൻ.
കുടുംബ ബന്ധങ്ങളുടെ അകത്തളങ്ങളിൽ രൂപപ്പെടുന്ന സമകാലിക വിഷയങ്ങളെ കോർത്തിണക്കി ആകർഷകമായ പ്രദർശനമാണ് സംഘാടകർ ഒരുക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 14 പവലിയനുകളാണ് ഒരുക്കിയിട്ടുള്ളത്.
മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും പ്രദർശനം കടന്നു പോകുന്നുണ്ട്. ആവശ്യമായ ഗൈഡൻസ് ക്ലാസിനും അവസരമുണ്ട്. വാർത്താ സമ്മേളനത്തിൽ എം എം അക്ബർ, മുഹമ്മദ് അമീർ, ശിഹാബ് സലഫി, ഷാഫി മജീദ് ആലപ്പുഴ, യാസർ അറഫാത്ത്, അബ്ബാസ് ചെമ്പൻ, നൂരിഷ വള്ളിക്കുന്ന്, നൗഫൽ കരുവാരക്കുണ്ട് പങ്കെടുത്തു.