ആലപ്പുഴ രൂപതാ ബിഷപ്പ് കെ എസ് ഷാന്റെ വീട് സന്ദര്‍ശിച്ചു

Update: 2021-12-22 18:20 GMT
ആലപ്പുഴ രൂപതാ ബിഷപ്പ് കെ എസ് ഷാന്റെ വീട് സന്ദര്‍ശിച്ചു

ആലപ്പുഴ: ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ വീട് ആലപ്പുഴ രൂപതാ ബിഷപ്പ് സന്ദര്‍ശിച്ചു. ബിഷപ്പ് ജെയിംസ് ആനാപ്പറമ്പില്‍ മണ്ണഞ്ചേരിയാണ് പൊന്നാടുള്ള കെ എസ് ഷാന്റെ വീട് സന്ദര്‍ശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചത്.

മതപരമായ ചടങ്ങുകള്‍ക്കും ശേഷം കുടുംബത്തെ ബിഷപ്പ് ഹൗസിലേക്ക് ക്ഷണിക്കുകയും ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും പറഞ്ഞ ശേഷമാണ് ബിഷപ്പ് മടങ്ങിയത്. ആലപ്പുഴ രൂപതാ പിആര്‍ഒ ഫാദര്‍ സേവ്യര്‍ കുടിയാംശ്ശേരിയും ഒപ്പമുണ്ടായിരുന്നു.

Tags:    

Similar News