രാജ്യത്തെ വീണ്ടെടുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുക: എ അബ്ദുല്‍ സത്താര്‍
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അരൂക്കുറ്റി ഏരിയ സമ്മേളനമായ നാട്ടൊരുമയുടെ സമാപനം കുറിച്ചുകൊണ്ട് നടന്ന ജനാവകാശ സംഗമം അരൂക്കുറ്റി നസാറ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരൂക്കുറ്റി: രാജ്യത്തിന്റെ അഖണ്ഡതയേയും ഐക്യത്തെയും തകര്‍ക്കുന്ന സംഘപരിവാര്‍ നിയന്ത്രിതമായ കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അഭിപ്രായപ്പെട്ടു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അരൂക്കുറ്റി ഏരിയ സമ്മേളനമായ നാട്ടൊരുമയുടെ സമാപനം കുറിച്ചുകൊണ്ട് നടന്ന ജനാവകാശ സംഗമം അരൂക്കുറ്റി നസാറ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ ഏറ്റവും അപകടകരമായ നിലയിലേക്കാണ് നമ്മുടെ രാജ്യം പോയിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിംകള്‍ അടക്കമുള്ള പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള അവകാശങ്ങള്‍ പോലും അന്യമായിക്കൊണ്ടിരിക്കുന്നു. കെട്ട് കഥകള്‍ മെനഞ്ഞുകൊണ്ട് രാജ്യത്തെ പൗരന്മാരെ സംഘപരിവാര്‍ കൊന്നൊടുക്കി കൊണ്ടിരിക്കുന്നു. നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകരെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും ഭരണകൂടം തടവിലാക്കി കൊണ്ടിരിക്കുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അടക്കമുള്ള ജനവിഭാഗങ്ങള്‍ ഏറ്റവും അരക്ഷിതമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
ഇത്തരം ദുരവസ്ഥകള്‍ക്കെതിരേ പ്രതികരിക്കുന്നവരെയെല്ലാം തീവ്രവാദികളും രാജ്യദ്രോഹികളുമായി മുദ്രകുത്തി ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും നടത്തിക്കൊണ്ടിരിക്കുന്നത്. പോപുലര്‍ ഫ്രണ്ട് പോലെയുള്ള സംഘടനകളുടെ നേതാക്കളെയും പ്രവര്‍ത്തകരെയും മറ്റു മനുഷ്യാവകാശ സന്നദ്ധ പ്രവര്‍ത്തകരെയും തീവ്രവാദ മുദ്ര ചാര്‍ത്തി ഇല്ലാതാക്കുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യുകയും ഇഡിയേയും, ഇന്‍കം ടാക്‌സ് ഡിപാര്‍ട്ട്‌മെന്റ് പോലെയുള്ള സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ വ്യാപകമായി ദുരുപയോഗം ചെയ്തു കൊണ്ട് സര്‍ക്കാരിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് 'സേവ് ദ റിപ്പബ്ലിക്' എന്ന കാംപയിനുമായി പോപുലര്‍ ഫ്രണ്ട് രംഗത്ത് വരുന്നത്.
ഈ കാംപയിനിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന 'നാട്ടൊരുമ'കളിലൂടെ ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ തിരിച്ചു പിടിക്കുന്നതിനും രാജ്യത്തെ വീണ്ടെടുക്കുന്നതിനുമാണ് പോപുലര്‍ ഫ്രണ്ട് ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അരൂക്കുറ്റി ഏരിയ സമ്മേളനമായ നാട്ടൊരുമ ആഗസ്റ്റ് 13, 14, 15 തീയതികളിലായാണ് നടന്നത്. നാട്ടൊരുമയുടെ ഭാഗമായി വടംവലി മത്സരം, ക്രോസ് കണ്‍ട്രി മത്സരം, മെഹന്തി ഫെസ്റ്റ്, പാചക മത്സരം, കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ കലാകായിക മത്സരങ്ങള്‍, ഫ്രീഡം ക്വിസ്, സമൂഹത്തിലെ വിവിധ മേഖലകളില്‍ തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തികള്‍ക്കുള്ള ആദരവ്, വിജയികള്‍ക്കുള്ള സമ്മാനദാനം, ജനാവകാശ സംഗമം, ഇശല്‍വിരുന്ന് എന്നിവ നടന്നു.
ജനാവകാശ സംഗമത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, ജില്ലാ പ്രസിഡന്റ് പി എ നവാസ്, ചേര്‍ത്തല ഡിവിഷന്‍ പ്രസിഡന്റ് പി എസ് ഷാനവാസ് മൗലവി, ഏരിയ പ്രസിഡന്റ് ഷാജഹാന്‍, ഏരിയ സെക്രട്ടറി സിയാദ്, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി മുനീര്‍ ബാഖവി, എസ്ഡിപിഐ അരൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജ്ഷാ ഹസ്സന്‍, എന്‍ഡബ്ല്യൂഎഫ് അരൂര്‍ ഏരിയ പ്രസിഡന്റ് റിന്‍സ അബ്ദുസ്സലാം സംസാരിച്ചു.