ഐടിഐ ഓഫിസ് കെട്ടിട ഉദ്ഘാടനം
ഉദ്ഘാടനം ചൊവ്വാഴ്ച്ച പകല്‍ 11 ന് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. സജി ചെറിയാന്‍ എംഎല്‍എ അധ്യക്ഷനാകും.
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഗവ. ഐടിഐയിലെ പുതയതായി പണികഴിപ്പിച്ച ഓഫിസ് കെട്ടിടം വ്യാവസായിക പരിശീലനവകുപ്പ് ആലപ്പുഴ ജില്ലയില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേള സ്‌പെക്ട്രം 2019, വനിത ഗവണ്‍മെന്റ് ഐടിഐ ഹോസ്റ്റലിന്റെ പ്രവര്‍ത്തനം എന്നിവയുടെ ഉദ്ഘാടനം ചൊവ്വാഴ്ച്ച പകല്‍ 11 ന് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. സജി ചെറിയാന്‍ എംഎല്‍എ അധ്യക്ഷനാകും.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ സ്തുത്യര്‍ഹ്യമായ സേവനവും സാങ്കേതിക സഹായവും എത്തിച്ചു കൊടുത്ത നൈപുണ്യ കര്‍മ്മ സേനയില്‍ പങ്കാളികളായ ആലപ്പുഴ ജില്ലയിലെ വ്യാവസായിക പരിശീലന വകപ്പ് ഉദ്യോഗസ്ഥരേയും പരിശീലനാര്‍ത്ഥികളേയും ആദരിക്കും. സജി ചെറിയാന്‍ എംഎല്‍എ, ഐടിഐ പ്രിന്‍സിപ്പള്‍ മിനി മാത്യു, വൈസ് പ്രിന്‍സിപ്പാള്‍ ആര്‍ ശ്രീകുമാര്‍, പി എച്ച് മുഹമ്മദ്, ബി സുബിത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.