മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാര്‍ സര്‍ക്കാരും, സമുദായ നേതൃത്വവും അടിയന്തര ഇടപെടല്‍ നടത്തണം: ഐഎന്‍എല്‍

ആരോഗ്യനില അതീവ ഗുരുതരമാണെന്നു വ്യക്തമായിട്ടും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ട ഇടപെടല്‍ ഉണ്ടാവാത്തത് ആശങ്കാജനകമാണെന്ന് ഐഎന്‍എല്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും പറഞ്ഞു

Update: 2021-01-14 10:18 GMT
മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാര്‍ സര്‍ക്കാരും, സമുദായ നേതൃത്വവും അടിയന്തര ഇടപെടല്‍ നടത്തണം: ഐഎന്‍എല്‍

ആലപ്പുഴ: ചികില്‍സക്ക് ശേഷം ഗുരുതര രോഗങ്ങളും മൂലം അനാരോഗ്യവസ്ഥയില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും,സമുദായ നേതൃത്വവും അടിയന്തരമായി ഇടപെടണമെന്ന് ഐഎന്‍എല്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും ആവശ്യപ്പെട്ടു.കഴിഞ്ഞ 10 വര്‍ഷക്കാലമായി ബാംഗ്ലൂര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അദ്ദേഹം വിചാരണ നേരിടുകയാണ്.

ആരോഗ്യനില അതീവ ഗുരുതരമാണെന്നു വ്യക്തമായിട്ടും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ട ഇടപെടല്‍ ഉണ്ടാവാത്തത് ആശങ്കാജനകമാണ്.ന്യൂനപക്ഷങ്ങളുടെ സര്‍ക്കാരില്‍ ഉള്ള വിശ്വാസവും, പ്രതീക്ഷയും നഷ്ടപെടാതിരിക്കുവാന്‍ അടിയന്തിര ഇടപെടല്‍ അനിവാര്യമാണ്. സമുദായ നേതൃത്വം മൗനം വെടിഞ്ഞ് മഅദനിയുടെ ആരോഗ്യസ്ഥിതി ഗൗരവമായി കാണണം.സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വിദഗ്ധ ചികില്‍സ കേരളത്തില്‍ ഉറപ്പാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News