എന്‍എസ്എസ് കരയോഗ മന്ദിരത്തിന് മുന്നില്‍ റീത്ത്: ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

കരയോഗം അംഗങ്ങള്‍ കൂടിയായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരെയാണ് പിടികൂടിയത്.

Update: 2018-12-20 06:20 GMT

ആലപ്പുഴ: നൂറനാട് കുടശനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തി റീത്ത് വച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. കരയോഗം അംഗങ്ങള്‍ കൂടിയായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരെയാണ് പിടികൂടിയത്.

കേസില്‍ ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നു പോലിസ് അറിയിച്ചു. ശബരിമല യുവതി പ്രവേശനസമയത്ത് എന്‍എസ്എസും സിപിഎമ്മും തമ്മില്‍ വാക്‌പോര് നടക്കുന്നതിനിടെയാണ് എന്‍എസ്എസ് കരയോഗ മന്ദിരത്തിനു മുന്നില്‍ കരിങ്കൊടി കെട്ടി റീത്ത് വച്ചത്. 

Tags:    

Similar News