ആര്‍എസ്എസ്സിനെ വിദ്വേഷസംഘടനയായി പ്രഖ്യാപിക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രിക്ക് കത്ത്

കാനഡയിലെ സിഖ് വിരുദ്ധ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസും സംഘപരിവാരവുമാണെന്ന നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്‌ലിംസിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കത്ത്.

Update: 2024-11-01 15:55 GMT

ന്യൂഡല്‍ഹി: കാനഡയിലെ സംഘപരിവാര്‍ സംഘടനകളെ തീവ്രവലതുപക്ഷ-വിദ്വേഷ ഗ്രൂപ്പുകളായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോവിന് കത്ത്. ദക്ഷിണേഷ്യയില്‍ നിന്നുള്ള 25 സംഘടനകളുടെ പ്രതിനിധികളാണ് കത്തെഴുതിയിരിക്കുന്നത്. വിമത സിഖ് നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം മോശമായിരിക്കുന്ന സമയത്താണ് പുതിയ സംഭവവികാസം.

കാനഡയിലെ സിഖ് വിരുദ്ധ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസും സംഘപരിവാരവുമാണെന്ന നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്‌ലിംസിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കത്ത്. യൂറോപ്യന്‍ ഫാസിസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'ഹിന്ദുത്വ' അല്ലെങ്കില്‍ ഹിന്ദു ദേശീയത പ്രോത്സാഹിപ്പിക്കുന്ന അര്‍ദ്ധസൈനിക സംഘടനയായ ആര്‍എസ്എസിന്റെ രാഷ്ട്രീയ വിഭാഗമാണ് ബിജെപിയെന്നും പ്രസ്താവന കൂട്ടിച്ചേര്‍ക്കുന്നു.

ഇരുപത് കോടി മുസ്‌ലിംകളുള്ള ഇന്ത്യയെ ഹിന്ദു വംശീയ രാഷ്ട്രമാക്കുകയാണ് സംഘപരിവാരത്തിന്റെ ലക്ഷ്യം. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഇതിന്റെ ലക്ഷണങ്ങള്‍ വ്യക്തമാണ്. സിഖ്, ദലിത്, ആദിവാസി, ക്രിസ്ത്യാനികള്‍ തുടങ്ങിയ ന്യൂനപക്ഷ ജനവിഭാഗങ്ങളെ രണ്ടാംതരം പൗരന്മാരാക്കുകയാണെന്നും പ്രസ്താവന പറയുന്നു.

ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, കനേഡിയന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിംസ് (സിസിഐഎം), കനേഡിയന്‍ കൗണ്‍സില്‍ ഓഫ് മുസ്‌ലിം വുമണ്‍, കനേഡിയന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഡെമോക്രസി ഇന്‍ ഇന്ത്യ, കനേഡിയന്‍സ് എഗെയ്ന്‍സ്റ്റ് ഒപ്രഷന്‍ ആന്‍ഡ് ടോര്‍ച്ചര്‍, കനേഡിയന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, കനേഡിയന്‍ ഫോറം തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

Tags:    

Similar News