ശബരിമല തീര്‍ത്ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചു
ആന്ധ്രാധ്രാപ്രദേശ് പുട്ടപര്‍ത്തി ചിത്രാവദി കൊത്താര്‍ റോഡ് നിവാസി യാദപ്പാള്ളി നരഗരാജുവിന്റെ മകന്‍ ഹരിനാഥ് (38) ആണ് മരിച്ചത്.
ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടകന്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞവീണ് മരിച്ചു. ആന്ധ്രാധ്രാപ്രദേശ് പുട്ടപര്‍ത്തി ചിത്രാവദി കൊത്താര്‍ റോഡ് നിവാസി യാദപ്പാള്ളി നരഗരാജുവിന്റെ മകന്‍ ഹരിനാഥ് (38) ആണ് മരിച്ചത്. ശബരിമല ദര്‍ശനത്തിനു ശേഷം ഇന്നലെ ഉച്ചയോടു കൂടിയാണ് തന്റെ മകനൊപ്പം ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയത്. ഉച്ചയ്ക്ക് 3 മണിക്കുള്ള ഗുവാഹത്തി എക്‌സ്പ്രസ്സ് ട്രെയിനില്‍ നാട്ടിലേയ്ക്ക് പോകുവാന്‍ കാത്തു നില്‍ക്കുമ്പോഴാണ് കുഴഞ്ഞു വീണത്.
ഉടന്‍ തന്നെ ആര്‍പിഎഫും യാത്രക്കാരും ആംബുലന്‍സ് വിളിച്ചു വരുത്തി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പുട്ടപര്‍ത്തിയില്‍ നിന്നു വന്ന മറ്റ് സംഘാംഗങ്ങള്‍ ശബരിമലയില്‍ നിന്നും തിരിച്ച്എത്തിയ ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകും.