വില്ലേജ് ഓഫിസിനുള്ളില്‍ രാത്രി മദ്യപിച്ച രണ്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍

Update: 2021-08-08 17:22 GMT
വില്ലേജ് ഓഫിസിനുള്ളില്‍ രാത്രി മദ്യപിച്ച രണ്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍

ആലപ്പുഴ: മാന്നാര്‍ വില്ലേജ് ഓഫിസിലിരുന്ന് രാത്രിസമയത്ത് മദ്യപിച്ച രണ്ട് ഉദ്യോഗസ്ഥര്‍ പിടിയിലായി. വില്ലേജ് അസിസ്റ്റന്റായ നെടുമുടി സ്വദേശി അജയകുമാര്‍ (43), കുരട്ടിശ്ശേരി വില്ലേജിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസറായ തിരുവനന്തപുരം പാറശ്ശാല സ്വദേശി ജയകുമാര്‍ (39) എന്നിവരാണ് പിടിയിലായത്.

കള്ളവാറ്റും ഇവരില്‍നിന്നും പിടിച്ചെടുത്തു. രാത്രി വില്ലേജ് ഓഫിസില്‍ വെളിച്ചവും അനക്കവും ബഹളവും കേട്ട് അതുവഴി പോയ നാട്ടുകാരാണ് മാന്നാര്‍ പോലിസിനെ വിവരമറിയിച്ചത്. തുടര്‍ന്നാണ് പോലിസ് സ്ഥലത്തെത്തി ഇവരെ പിടികൂടിയത്.

Tags:    

Similar News