ചെങ്ങന്നൂരില്‍ അനധികൃത അറവുശാലകള്‍; പ്രതിഷേധം അലയടിക്കുന്നു
സ്‌റ്റോപ് മെമ്മോ നല്‍കിയിട്ടും മൂന്ന് വീടുകളില്‍ അനധികൃത അറവു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയാണ് . അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കുന്നത്.
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വീടുകള്‍ കേന്ദ്രീകരിച്ച് അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിക്കുന്ന സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ചെറിയനാട് പഞ്ചായത്തിലാണ് സംഭവം. സ്‌റ്റോപ് മെമ്മോ നല്‍കിയിട്ടും മൂന്ന് വീടുകളില്‍ അനധികൃത അറവു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയാണ് . അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കുന്നത്. ചെറിയനാട് പതിനൊന്നാം വാര്‍ഡിലെ കൊല്ലകടവിലാണ് മുഹമ്മദ് ഹനീഫ, ഷെരീഫ്, ഷാജു എന്നിവരുടെ വീടുകളിലാണ് കശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുന്നത്. ചെങ്ങന്നൂരിലെ വിവിധ കേന്ദ്രങ്ങളിലുള്ള വില്‍പ്പനശാലയിലാണ് ഇറച്ചി വില്‍ക്കുന്നത് . അറവുമാലിന്യങ്ങള്‍ കുമിഞ്ഞുകൂടി അസഹനീയമായ ദുര്‍ഗന്ധം വമിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചത് . മാലിന്യം ഒഴുക്കിവിട്ട് തോടുകളും മലിനമാക്കിയ നിലയിലാണ്.
പഞ്ചായത്തിലും ഹെല്‍ത്ത് ഓഫിസിലും പൊലിസിലും വിവരം അറിയിച്ചെങ്കിലും അനധികൃതര്‍ മൗനം പാലിക്കുകയാണെന്ന് ജനങ്ങള്‍ പരാതി പറഞ്ഞു . ഇരുപത്തിയഞ്ച് കുടുംബങ്ങളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കാലവര്‍ഷം തുടങ്ങുന്നതോടെ സ്ഥിതി കൂടുതല്‍ ദുസ്സഹമാകാനാണ് സാധ്യത.