കൊവിഡ് പ്രതിരോധരംഗത്ത് വിശിഷ്ട സേവനം കാഴ്ചവെച്ച മൂന്ന് വനിതകള്‍ക്ക് വിമെന്‍ ഓഫ് ഇന്‍സ്പിരേഷന്‍ അവാര്‍ഡുമായി സോമന്‍സ്

പനങ്ങാട് പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ എ വി ബിജി , എറണാകുളം ജനറല്‍ ആശുപത്രിയിലെ നേഴ്‌സിംഗ് അസിസ്റ്റന്റ് നൈസി ജോസ്, ആലുവയിലെ സ്‌നേഹതീരം ചാരിറ്റബ്ള്‍ ട്രസ്റ്റിലെ സാമൂഹ്യപ്രവര്‍ത്തക സീനത്ത് എന്നിവരെയാണ് ആദരിച്ചത്

Update: 2022-03-10 15:39 GMT

കൊച്ചി: കൊവിഡ് പ്രതിരോധരംഗത്ത് അറിയപ്പെടാത്ത വിശിഷ്ട സേവനം കാഴ്ച വെച്ച മൂന്ന് വനിതകളെ വനിതാദിനം പ്രമാണിച്ച് സോമന്‍സ് ലിഷര്‍ ടൂര്‍സും സോമന്‍സ് ഗ്ലോബല്‍ എഡ്യുക്കേഷനും ഉള്‍പ്പെട്ട സോമന്‍സ് ഗ്രൂപ്പ് വിമെന്‍ ഓഫ് ഇന്‍സ്പിരേഷന്‍ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. പനങ്ങാട് പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ എ വി ബിജി , എറണാകുളം ജനറല്‍ ആശുപത്രിയിലെ നേഴ്‌സിംഗ് അസിസ്റ്റന്റ് നൈസി ജോസ്, ആലുവയിലെ സ്‌നേഹതീരം ചാരിറ്റബ്ള്‍ ട്രസ്റ്റിലെ സാമൂഹ്യപ്രവര്‍ത്തക സീനത്ത് എന്നിവരെയാണ് ആദരിച്ചത്.

സോമന്‍സ് ഗ്രൂപ്പിന്റെ കലൂര്‍ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജേതാക്കള്‍ക്ക് സോമന്‍സ് ഗ്രൂപ്പ് എംഡി എം കെ സോമന്‍ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും മൊമെന്റോയും സമ്മാനിച്ചു. വിവിധ ഗവണ്മെന്റ് ഡിപ്പാര്‍ട്ടുമെന്റുകള്‍, സാമൂഹ്യസേവന സംഘടനകള്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് ചടങ്ങില്‍ സംസാരിച്ച സോമന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ ജീന പറഞ്ഞു. ഇതോടൊപ്പം വനിതകള്‍ക്ക് മാത്രമായി കശ്മീര്‍, ഗവിതേക്കടി. ദുബായ് എന്നിവിടങ്ങളിലേയ്ക്ക് സോമന്‍സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ടൂര്‍ പാക്കേജുകളുടെ ബുക്കിംഗ് ഉദ്ഘാടനവും നടന്നു. സ്ത്രീകള്‍ മാത്രമായുള്ള ടൂറുകള്‍ വര്‍ധിച്ചു വരികയാണെന്നും സുരക്ഷിതവും സൗകര്യപ്രദവുമായ വിമെന്‍സ് ഓണ്‍ലി ടൂറുകള്‍ക്ക് ഏറെ ജനപ്രീതിയുണ്ടെന്നും ജീന പറഞ്ഞു.

യൂറോപ്പിലേയ്ക്കുള്ള ടൂര്‍ പാക്കേജുകളുമായി സോമന്‍സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യൂറോപ്പ് ട്രാവല്‍ ഫെസ്റ്റ്, ലയണ്‍്‌സ് ക്ല്ബ് സോണ്‍ 5 സോള്‍ ചെയര്‍പെഴ്‌സണ്‍ വല്‍സല ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. 2022ലെ ഏറ്റവും താഴ്ന്ന ചെലവില്‍ യൂറോപ്പ് സന്ദര്‍ശിക്കാനുള്ള പാക്കേജുകളാണ് മൂന്നു ദിവസം നടക്കുന്ന യൂറോപ്പ് ട്രാവല്‍ ഫെസ്റ്റിലൂടെ ബുക്കു ചെയ്യാനാവുകയെന്ന് എം കെ സോമന്‍ പറഞ്ഞു. ജപ്പാന്‍ ടൂര്‍ മോഹം ബാക്കിവെച്ച് നിര്യാതനായ പ്രശസ്ത സഞ്ചാരിയും റെസ്‌റ്റോറന്റ് ഉടമയുമായിരുന്ന വിജയന്റെ ഭാര്യ മോഹന വിജയനെ സോമന്‍സിന്റെ ജപ്പാന്‍ ടൂറില്‍ പൂര്‍ണ ചെലവുകള്‍ വഹിച്ച് കൊണ്ടുപോകുമെന്നും എം കെ സോമന്‍ പ്രഖ്യാപിച്ചു. സോമന്‍സ് ഗ്രൂപ്പിലെ വിവിധ വിഭാഗങ്ങളുടെ മേധാവികളായി പ്രവര്‍ത്തിക്കുന്ന വനിതകളേയും ചടങ്ങില്‍ ആദരിച്ചു. വിവരങ്ങള്‍ക്ക് www.somansleisuretours.com

Similar News