ഡോ. സൂ പെറ്റ് ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു

ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഡോ. കിഷോര്‍ കുമാറും ഡോ. സോണിക സതീഷും ചേര്‍ന്ന് നിര്‍വഹിച്ചു

Update: 2022-07-13 09:46 GMT

കൊച്ചി: വൈറ്റില പൊന്നുരിന്നിയില്‍ സി കെ സി സ്‌കൂളിന് സമീപം ഡോ. സൂ പെറ്റ് ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഡോ. കിഷോര്‍ കുമാറും ഡോ. സോണിക സതീഷും ചേര്‍ന്ന് നിര്‍വഹിച്ചു.

മാനേജിംഗ് ഡയറക്ടര്‍ സുദിന്‍ ജോണ്‍ വിളങ്ങാടന്‍, ഡയറക്ടര്‍ സില്ലു സുദിന്‍, സേവി തോമസ് മൂഴയില്‍, സോഫി സേവി, സ്റ്റീവ് സുദിന്‍ വിളങ്ങാടന്‍, സാന്ദ്ര സുദിന്‍ പങ്കെടുത്തു.

മികച്ച ഡോക്ടര്‍മാരുടെ സേവനത്തോടൊപ്പം ബ്ലഡ് ലാബ്, ഓപറേഷന്‍ തിയേറ്റര്‍, പോസ്റ്റ് ഓപറേറ്റീവ് കെയര്‍, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ഡിജിറ്റല്‍ എക്‌സ്‌റേ, ഫാര്‍മസി എന്നിവ ഡോ. സൂ പെറ്റ് ഹോസ്പിറ്റലില്‍ ലഭ്യമാണെന്നും ഗ്രൂമിംഗും പെറ്റ് സ്‌റ്റോറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞു.

Similar News