കടമക്കുടിയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി

ചൊവ്വാഴ്ച രാവിലെയോടെയാണ് നാല് മൃതദേഹങ്ങളും വീടിനുള്ളില്‍ കണ്ടെത്തുന്നത്.

Update: 2023-09-12 05:06 GMT

കൊച്ചി: എറണാകുളം കടമക്കുടിയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. മിജോ ജോണി, ഭാര്യ ശില്‍പ എന്നിവരെ തൂങ്ങിമരിച്ച നിലയിലും രണ്ടുമക്കളെ വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ശില്‍പ വിദേശത്തായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്.നാട്ടില്‍ വിവിധ ജോലികള്‍ ചെയ്യുകയായിരുന്നു മിജോ. സാമ്പത്തിക ബാധ്യതതയെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെയോടെയാണ് നാല് മൃതദേഹങ്ങളും വീടിനുള്ളില്‍ കണ്ടെത്തുന്നത്. കടമക്കുടി പോലിസ് സ്ഥവലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.





Similar News