ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയറില്‍ കഴുത്ത് കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

Update: 2024-05-31 16:09 GMT
ആലുവ: ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയര്‍ കഴുത്തില്‍ കരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണ മരണം. ഇന്ന് രാവിലെ ആലുവ അമ്പാട്ടുകാവിനടുത്താണ് അപകടം നടന്നത്. കുന്നുകര സ്വദേശി ഫഹദ് ആണ് മരിച്ചത്.

ആലുവ അമ്പാട്ടുകാവിലെ യു വളവിലായിരുന്നു അപകടം. മരിച്ച ഫഹദിന് 19 വയസായിരുന്നു പ്രായം. കളമശ്ശേരി ഭാഗത്ത് നിന്ന് കേടായ ഓട്ടോറിക്ഷ കെട്ടിവലിച്ച് വരികയായരുന്നു കെ.എല്‍ ബിയു 8754 നമ്പര്‍ ഓട്ടോറിക്ഷ. യു വളവില്‍ എത്തിയപ്പോള്‍ മുന്നിലുള്ള ഓട്ടോ റിക്ഷ റോഡ് കുറുകേ കടന്ന് നീങ്ങി. കേടുപാടുള്ള ഓട്ടോറിക്ഷ റോഡിന്റെ മറുവശത്തേക്ക് നിങ്ങി. ഈ സമയം ഇതുവഴി ബൈക്കിലെത്തിയ ഫഹദ് ഓട്ടോകളെ ബന്ധിപ്പിച്ച കയര്‍ കാണാതെ ഇടയിലൂടെ മുന്നോട്ട് പോയി. ഇതിനിടെയാണ് കഴുത്തില്‍ കയര്‍ കരുങ്ങി റോഡിലേക്ക് തെറിച്ച് വീണത്. ഫഹദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാരെ പോലിസ് കസ്റ്റഡിയിലെടുത്തു. തിരക്കേറിയ റോഡില്‍ അപകടകരമായ രീതിയിലാണ് ഓട്ടോ കെട്ടിവലിച്ച് കൊണ്ടുപോയതെന്നാണ് പോലിസ് റിപ്പോര്‍ട്ട്. അപകടമുണ്ടാക്കിയതിന് മനപൂര്‍വ്വമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കല്‍ അടക്കമുള്ള വകുപ്പ് ചേര്‍ത്താണ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് എടുത്തത്.


Similar News