എറണാകുളം ജില്ലയില്‍ ബിഎസ്എന്‍എല്‍ 4ജി സേവനം വ്യാപിപ്പിക്കുന്നു

ഈ മാസം 30 മുതല്‍ പെരുമ്പാവൂര്‍, കാലടി,പറവൂര്‍ മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ആണ് 4 ജി സേവനം ആരംഭിക്കുന്നത്. ഈ പ്രദേശങ്ങളിലുള്ള ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങളിലും ഫ്രാഞ്ചസികളിലും തിരിച്ചറിയല്‍ രേഖകളുമായി സമീപിച്ചാല്‍ സൗജന്യമായി 4ജി സിം ലഭ്യമാണ്.

Update: 2020-10-26 10:47 GMT

കൊച്ചി:ബിഎസ്എന്‍എല്‍ എറണാകുളം ബിസിനസ് മേഖലയിലെ കൂടുതല്‍ പ്രദേശങ്ങളില്‍ 4 ജി സേവനം വ്യാപിപ്പിക്കുന്നു. ഈ മാസം 30 മുതല്‍ പെരുമ്പാവൂര്‍, കാലടി,പറവൂര്‍ മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ആണ് 4 ജി സേവനം ആരംഭിക്കുന്നത്. ഈ പ്രദേശങ്ങളിലുള്ള ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങളിലും ഫ്രാഞ്ചസികളിലും തിരിച്ചറിയല്‍ രേഖകളുമായി സമീപിച്ചാല്‍ സൗജന്യമായി 4ജി സിം ലഭ്യമാണ്.

മറ്റു സേവനദാതാക്കളുടെ മൊബൈല്‍ ഉപഭോക്താക്കള്‍ക്കും നിലവിലെ നമ്പര്‍ നിലനിര്‍ത്തിത്തന്നെ ബിഎസ്എന്‍എലിലേക്ക് മാറാവുന്നതാണ്.എറണാകുളം ബിസിനസ് മേഖലയിലെ ഇടുക്കി, കട്ടപ്പന, തൊടുപുഴ, നെടുങ്കണ്ടം, ലക്ഷദ്വീപ് മേഖലകളില്‍ ഇപ്പോള്‍ 4 ജി സംവിധാനം നിലവിലുണ്ടെന്ന് ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ. ഫ്രാന്‍സിസ് ജേക്കബ് അറിയിച്ചു.

Tags:    

Similar News