399 രൂപയുടെ പരിധിയില്ലാത്ത അതിവേഗ ഫൈബര്‍ ഇന്റര്‍നെറ്റ് പ്ലാനുമായി ബി എസ്എന്‍ എല്‍

പുതിയതായി വരിക്കാര്‍ ആകുന്നവര്‍ക്ക് ആദ്യത്തെ ആറു മാസത്തേക്കാണ് ഫൈബര്‍ എക്‌സ്പീരിയന്‍സ് എന്ന ഈ ഓഫര്‍ ലഭിക്കുക. ആറു മാസത്തിനു ശേഷം 449 രൂപയുടെ ഫൈബര്‍ ബേസിക് പ്ലാനിലേക്കോ മറ്റ് തെരഞ്ഞെടുക്കുന്ന ഏതെങ്കിലും പ്ലാനിലേക്കോ മാറാവുന്നതാണ്

Update: 2021-07-21 11:31 GMT

കൊച്ചി : പ്രതിമാസം 399 രൂപയുടെ പുതിയ ഫൈബര്‍ പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. 30എംബിപിഎസ് വേഗതയുള്ള ഇന്റര്‍നെറ്റും ഒപ്പം ഇന്ത്യയില്‍ എവിടേക്കും എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളുകളുമാണ് ഈ പ്ലാനിന്റെ ആകര്‍ഷണമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.പുതിയതായി വരിക്കാര്‍ ആകുന്നവര്‍ക്ക് ആദ്യത്തെ ആറു മാസത്തേക്കാണ് ഫൈബര്‍ എക്‌സ്പീരിയന്‍സ് എന്ന ഈ ഓഫര്‍ ലഭിക്കുക. ആറു മാസത്തിനു ശേഷം 449 രൂപയുടെ ഫൈബര്‍ ബേസിക് പ്ലാനിലേക്കോ മറ്റ് തെരഞ്ഞെടുക്കുന്ന ഏതെങ്കിലും പ്ലാനിലേക്കോ മാറാവുന്നതാണ്.

രാജ്യത്തെ ഏറ്റവും വിശ്വസ്തവും സുതാര്യവും നിരക്ക് കുറഞ്ഞതുമായ ബി എസ് എന്‍ എല്‍ ന്റെ അതിവേഗ ഫൈബര്‍ ഇന്റര്‍നെറ്റ് (എഫ്ടിടിഎച്ച്)ഇപ്പോള്‍ എറണാകുളം, ഇടുക്കി ജില്ലയിലെവിടെയും വളരെ വേഗത്തില്‍ ലഭ്യമാണെന്ന് ബി എസ് എന്‍ എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ ഫ്രാന്‍സിസ് ജേക്കബ് അറിയിച്ചു. എറണാകുളം ജില്ലയിലെവിടെയും ഈ സേവനം ലഭിക്കുവാന്‍ 9400488111 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് സന്ദേശം വഴിയോ https :\\bookmyfiber.bsnl.co.in എന്ന വെബ്‌സൈറ്റ് മുഖേനയോ ബന്ധപ്പെടാവുന്നതാണ് .

വര്‍ധിച്ചു വരുന്ന ഓണ്‍ലൈന്‍ പഠനം, ഓഫീസ്/ബിസിനസ് രംഗങ്ങളിലെ വര്‍ക്ക് ഫ്രം ഹോം, വീഡിയോ കോണ്‍ഫെറെന്‍സിങ്, ഐപിടിവിഎന്നീ ആവശ്യങ്ങള്‍ക്ക് 30എംബിപിഎസ് മുതല്‍ 300എംബിപിഎസ് വരെയുള്ള വിവിധ പ്ലാനുകളും ലഭ്യമാണ്. എറണാകുളം, ഇടുക്കി ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട എക്‌സ്‌ചേഞ്ച്കളില്‍ നിലവിലുള്ള ലാന്‍ഡ്‌ലൈന്‍ നമ്പര്‍ മാറാതെ തന്നെ ഫൈബര്‍ ഇന്റര്‍നെറ്റ് സ്‌ക്കിമിലേക്ക് മാറാവുന്നതാണ്. കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 10% ഡിസ്‌കൗണ്ടും ഫൈബര്‍ പ്ലാനുകള്‍ക്ക് ലഭിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News