കൊവിഡ്-19 : ലോക്ക്ഡൗണ്‍ കാലത്തു സൗജന്യ വാലിഡിറ്റി എക്‌സറ്റന്‍ഷനും ടോക്ക് ടൈമും നല്‍കി ബിഎസ്എന്‍എല്‍

ഈക്കാലയളവില്‍ മൊബൈല്‍ പ്ലാന്‍ വാലിഡിറ്റി അവസാനിക്കുന്ന എല്ലാ ബിഎസ്എന്‍എല്‍ മൊബൈല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഏപ്രില്‍ 20 വരെ സൗജന്യമായി വാലിഡിറ്റി നീട്ടി നല്‍കുന്നതാണെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.ഇത് കൂടാതെ ഈ കാലയളവില്‍ അക്കൗണ്ട് സീറോ ബാലന്‍സ് ആകുന്ന ഇത്തരം ഉപഭോക്താക്കള്‍ക്ക് പത്തു രൂപയുടെ ടോക്ക് ടൈം സൗജന്യമായി നല്‍കും

Update: 2020-03-31 05:12 GMT

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍.ഈക്കാലയളവില്‍ മൊബൈല്‍ പ്ലാന്‍ വാലിഡിറ്റി അവസാനിക്കുന്ന എല്ലാ ബിഎസ്എന്‍എല്‍ മൊബൈല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഏപ്രില്‍ 20 വരെ സൗജന്യമായി വാലിഡിറ്റി നീട്ടി നല്‍കുന്നതാണെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.

ഇത് കൂടാതെ ഈ കാലയളവില്‍ അക്കൗണ്ട് സീറോ ബാലന്‍സ് ആകുന്ന ഇത്തരം ഉപഭോക്താക്കള്‍ക്ക് പത്തു രൂപയുടെ ടോക്ക് ടൈം സൗജന്യമായി നല്‍കുന്നതാണ്. കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് മന്ത്രി രവിശങ്കര്‍ പ്രസാദ് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍മാരും പിഎംജിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ബിഎസ്എന്‍എല്‍ സിഎംഡി പ്രവീണ്‍ കുമാര്‍ പുര്‍വാറാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

Tags:    

Similar News