കഫേ ഡി ബാങ്കോക്ക് കൊച്ചി തായ് ഫുഡ് ഫെസ്റ്റിവല്‍
ഇന്ന് മുതല്‍ ഒരു മാസം വരെ നീണ്ടുനില്‍ക്കുന്ന ഈ ഫുഡ് ഫെസ്റ്റിവലിന്റെ ഉദഘാടനം റോയല്‍ കിംഗ്ഡം ഓഫ് തായ്‌ലാന്റിന്റെ കോണ്‍സല്‍ ജനറല്‍ നൈറ്റിറൂജ് ഫോണ്‍പ്രസേര്‍ട് നിര്‍വഹിച്ചു
കൊച്ചി: തായ് വിഭവങ്ങളുടെ അതേ രുചിയിലും ഗുണനിലവാരത്തിലും വിവിധയിനം തായ് ആഹാരക്കൂട്ടുകളുടെ കാലവറയൊരുക്കി കൊച്ചിയില്‍ കഫേ ഡി ബാങ്കോക്ക് കൊച്ചി തായ് ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു.ഇന്ന് മുതല്‍ ഒരു മാസം വരെ നീണ്ടുനില്‍ക്കുന്ന ഈ ഫുഡ് ഫെസ്റ്റിവലിന്റെ ഉദഘാടനം റോയല്‍ കിംഗ്ഡം ഓഫ് തായ്‌ലാന്റിന്റെ കോണ്‍സല്‍ ജനറല്‍ നൈറ്റിറൂജ് ഫോണ്‍പ്രസേര്‍ട് നിര്‍വഹിച്ചു. കൊച്ചിയിലെ ഭക്ഷണ പ്രേമികളെ തൃപ്തിപ്പെടുത്തുന്നതിനും സന്തോഷിപ്പിക്കുന്നതിനൊപ്പം ഏവരും ആസ്വദിക്കാനാഗ്രഹിക്കുന്ന തായ് രുചിഭേദങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും മേള സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തായ് വിഭവങ്ങളുടെ യഥാര്‍ഥ സ്വാദ് ആസ്വദിക്കാന്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച തായ് ഷെഫുകള്‍ നേരിട്ടു മേല്‍നോട്ടം വഹിക്കുന്ന ഫുഡ് ഫെസ്റ്റുകളും റെസ്‌റ്റോറന്റുകളും ആരംഭിക്കുന്നതിനു ആവശ്യമായ പിന്തുണ നല്‍കുമെന്നും ഉദ്ഘാടന വേളയില്‍ അദ്ദേഹം പറഞ്ഞു. തായ് ഭക്ഷണയിനങ്ങളില്‍ പ്രശസ്തമായ പാഡ് തായ്, ചിക്കന്‍ സതയ്, ടോം യും സൂപ്പ്, തായ് ഗ്രീന്‍ കറി, മാംഗോ സ്റ്റിക്കി റൈസ്, ഡിം സം, ബോവ്‌സ് തുടങ്ങിയ വിശിഷ്ടവും ആഗോളതലത്തില്‍ അറിയപ്പെടുന്നവയാണ് ഇവിടെ വിളമ്പുകയെന്നു കഫേ ഡി ബാങ്കോക്കിനു ചുക്കാന്‍പിടിക്കുന്ന സന്തോഷ് ബേബിയും സുജേഷ് എസും അറിയിച്ചു.
നഗരത്തില്‍ മറ്റൊരിടത്തും ലഭ്യമാകാത്ത ബബിള്‍ ടി ഇവിടത്തെമാത്രം പ്രത്യേകതകളിലൊന്നാണ്. ഇതൊരു ആധികാരിക തായ് പാന്‍ ഏഷ്യന്‍ ഫുഡ് ഫെസ്റ്റ് റെസ്‌റ്റോറന്റുകൂടി ആയിരിക്കുമെന്നും ഇവര്‍ പറഞ്ഞു. തായ് ഭക്ഷണത്തിന്റെ ഏറ്റവും മികച്ച അനുഭവം കേരളത്തിലേക്കു എത്തിക്കുകയെന്നതാണ് മേളയുടെ ലക്ഷ്യം. തായ് ഫ്രാഞ്ചൈസി ഉടമയും ചീഫ് ഡിസൈനറും പ്രമുഖ തായ് വനിത ഷെഫ് റച്ചദാപോണ്‍ പുത്തോംഗിന്റെയും എക്‌സിക്യൂട്ടീവ് ഷെഫ് ജുദ്ദറിന്റെയും മേല്‍നോട്ടത്തിലാണ് കഫേ ഡി ബാങ്കോക്ക് കൊച്ചിയില്‍ തായ് വിഭവങ്ങള്‍ തയ്യാറാക്കുന്നതെന്നും അവര്‍ പറഞ്ഞു. തായ്‌ലന്‍ഡുകാര്‍ അവളെ സ്‌നേഹത്തോടെ കേക്ക് എന്നാണ് വിളിക്കുന്നത്. തായ് ട്രേഡ് സെന്റര്‍ മുബൈ ഡെപ്പ്യുട്ടി ഡയറക്ടര്‍ താണ പട് സംഗരൂണും ചടങ്ങില്‍ സന്നിഹിതനായിരുന്നു.