കൊച്ചി: എറണാകുളം വരാപ്പുഴ കൂനമ്മാവില്‍ കാറുമായി കൂട്ടിയിടിച്ച് സിഎന്‍ജി ടാങ്കര്‍ ലോറി മറിഞ്ഞു. കൂനമ്മാവ് മേസ്തിരിപ്പടിയില്‍ രാത്രി ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. കാറില്‍ ഇടിച്ചശേഷം ടാങ്കര്‍ ലോറി മറിയുകയായിരുന്നു. രണ്ടുവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ പറഞ്ഞു. സിഎന്‍ജി ഇന്ധനം നിറച്ച് കൊച്ചിയില്‍നിന്നും മടങ്ങിപ്പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ടാങ്കറില്‍നിന്ന് നേരിയ ഇന്ധന ചോര്‍ച്ചയുണ്ടായി. ആദ്യഘട്ടത്തില്‍ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. സംഭവസ്ഥലത്തുനിന്ന് നയന്ത്രണം ഏര്‍പ്പെടുത്തുകയും പ്രദേശത്തുനിന്ന് ആളുകളെ മാറ്റുകയും ചെയ്തിട്ടുണ്ട്. പോലിസും അഗ്‌നിശമനസേനയും ചേര്‍ന്ന് ടാങ്കര്‍ ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.