കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1105 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8.34 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1092 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസിലെ അഞ്ചു പേര്‍ക്കും സിഐഎസ് എഫ് ലെ മൂന്നുപേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
തൃക്കാക്കര 39,നോര്‍ത്തുപറവൂര്‍ 31,ചെങ്ങമനാട് 30,കളമശ്ശേരി 27,പള്ളുരുത്തി 26,തൃപ്പൂണിത്തുറ 24,പള്ളിപ്പുറം 23,ഏഴിക്കര 22,പായിപ്ര 22,പുത്തന്‍വേലിക്കര 22,മരട് 22,ചൂര്‍ണ്ണിക്കര 21,വെങ്ങോല 20,കീഴ്മാട് 19,എടത്തല 18,വടക്കേക്കര 18,കരുമാലൂര്‍ 17,ഫോര്‍ട്ട് കൊച്ചി 16,എളംകുന്നപ്പുഴ 15,വാഴക്കുളം 15,തോപ്പുംപടി 14 ,നെടുമ്പാശ്ശേരി 14,പല്ലാരിമംഗലം 14,ഉദയംപേരൂര്‍ 13,കിഴക്കമ്പലം 13,കുന്നത്തുനാട് 13,കോട്ടുവള്ളി 13,അങ്കമാലി 12,ആലങ്ങാട് 12,ആലുവ 12,കലൂര്‍ 12,കുട്ടമ്പുഴ 12,കോട്ടപ്പടി 12,കോതമംഗലം 12,ഞാറക്കല്‍ 12,തുറവൂര്‍ 12,ഐക്കാരനാട് 11,കവളങ്ങാട് 11,നെല്ലിക്കുഴി 11,മുളന്തുരുത്തി 11,നായരമ്പലം 10,പിണ്ടിമന 10,ആയവന 9,കടവന്ത്ര 9,പിറവം 9,പെരുമ്പടപ്പ് 9,മട്ടാഞ്ചേരി 9,വടവുകോട് 9,കടുങ്ങല്ലൂര്‍ 8,മലയാറ്റൂര്‍ നീലീശ്വരം 8,മുടക്കുഴ 8,മുണ്ടംവേലി 8,രായമംഗലം 8,വടുതല 8,വൈറ്റില 8,ഇടക്കൊച്ചി 7,കുന്നുകര 7,കുമ്പളങ്ങി 7,കുഴിപ്പള്ളി 7,ചേന്ദമംഗലം 7,മഴുവന്നൂര്‍ 7,ആമ്പല്ലൂര്‍ 6,ആവോലി 6,ഇലഞ്ഞി 6,ഏലൂര്‍ 6 കല്ലൂര്‍ക്കാട് 6,കാഞ്ഞൂര്‍ 6,കാലടി 6,ചേരാനല്ലൂര്‍ 6,അശമന്നൂര്‍ 5,എടവനക്കാട് 5,ചിറ്റാറ്റുകര 5,ചെല്ലാനം 5,പാറക്കടവ് 5,പാലാരിവട്ടം 5,മഞ്ഞപ്ര 5,മഞ്ഞള്ളൂര്‍ 5,മണീട് 5,വരാപ്പുഴ 5,വെണ്ണല 5,ശ്രീമൂലനഗരം 5,ഇതര സംസ്ഥാന തൊഴിലാളി 20 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ എളമക്കര ,കറുകുറ്റി ,കുമ്പളം ,കൂവപ്പടി ,തിരുവാണിയൂര്‍ ,വാരപ്പെട്ടി ,ഒക്കല്‍ ,തേവര ,പാമ്പാകുട ,പെരുമ്പാവൂര്‍ ,പൈങ്ങോട്ടൂര്‍ ,പോത്താനിക്കാട് ,മൂക്കന്നൂര്‍ ,വേങ്ങൂര്‍ ,ഇടപ്പള്ളി ,എറണാകുളം നോര്‍ത്ത് ,എളംകുളം ,കരുവേലിപ്പടി ,തമ്മനം ,പച്ചാളം ,പനമ്പള്ളി നഗര്‍ ,പനയപ്പിള്ളി ,മാറാടി ,മുളവുകാട് ,മൂവാറ്റുപുഴ ,രാമമംഗലം ,വാളകം ,ആരക്കുഴ ,എടക്കാട്ടുവയല്‍ ,എറണാകുളം സൗത്ത് ,കീരംപാറ ,കൂത്താട്ടുകുളം ,ചക്കരപ്പറമ്പ് ,ചളിക്കവട്ടം ,ചോറ്റാനിക്കര ,തിരുമാറാടി ,പാലക്കുഴ ,പൂതൃക്ക ,പോണേക്കര എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1082 പേര്‍ രോഗമുക്തി നേടി. ഇന്ന് 2160 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2421 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 36383 ആണ്. ഇന്ന് 131 പേരെ ആശുപത്രിയിലും എഫ്എല്‍ ടിസിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ ടിസികളില്‍ നിന്ന് 237 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 12185 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
കളമശ്ശേരി മെഡിക്കല്‍ കോളജ് 76, ജി എച്ച് മൂവാറ്റുപുഴ 22, ജി എച്ച് എറണാകുളം 44, ഡി എച്ച് ആലുവ 37,പള്ളുരുത്തി താലൂക്ക് ആശുപത്രി 16,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 24,കരുവേലിപ്പടി താലൂക്ക് ആശുപത്രി 5,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 22,കോതമംഗലം താലൂക്ക് ആശുപത്രി 4,അങ്കമാലി താലൂക്ക് ആശുപത്രി 23,പിറവം താലൂക്ക് ആശുപത്രി 25,അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 81,സഞ്ജീവനി 29,സ്വകാര്യ ആശുപത്രികള്‍ 807, എഫ് എല്‍ ടി സികള്‍ 425,എസ് എല്‍ ടി സി കള്‍ 263, ഡോമിസിലറി കെയര്‍ സെന്റെര്‍ 829, വീടുകള്‍ 8348 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ നിന്നു കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 13257 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
Covid updates in Ernakulam district