ഭരണഘടനയെ സംരക്ഷിക്കണം: ഡെമോക്രാറ്റിക്ക് കോണ്‍ഗ്രസ് കേരള

ഭരണഘടനയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തം ആണെന്നും ഡെമോക്രാറ്റിക്ക് കോണ്‍ഗ്രസ് കേരള സംസ്ഥാന ഖജാന്‍ജി സിബി തോമസ്

Update: 2022-07-09 12:32 GMT

കൊച്ചി: ഭരണഘടനയില്‍ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിലെത്തിയവര്‍ തന്നെ ഭരണഘടനയെ അപമാനിക്കുന്നത് ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും ഭരണഘടനയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തം ആണെന്നും ഡെമോക്രാറ്റിക്ക് കോണ്‍ഗ്രസ് കേരള സംസ്ഥാന ഖജാന്‍ജി സിബി തോമസ്.

ഭരണഘടനയെ സംരക്ഷിക്കുക, ഭരണഘടനയെ അപമാനിച്ചവര്‍ മാപ്പ് പറയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഡിസികെ എറണാകുളം ജില്ലാ കമ്മിറ്റി ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് പി എസ് പ്രകാശന്റെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ടി എം സൂരജ്, സുമി ജോസഫ്,അഡ്വ ജിപ്‌സണ്‍ ജോണ്‍, ആഷിഖ് പരീദ്, രാജീവ് മുതിരക്കാട്, ബിപിന്‍ മലമേല്‍, ഷൈന്‍ പി ജെ,ദീപക് കെ സ്, സണ്ണി കുരുവിള, സുരേഷ് ബാബു പ്രസംഗിച്ചു.

Tags:    

Similar News