എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ഹോം മേക്കേഴ്‌സ് ഫെസ്റ്റിന് തുടക്കമായി

ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു.രാവിലെ 11 മുതല്‍ രാത്രി 9 വരെയാണ് വിപണന മേള. പ്രവേശനം സൗജന്യം

Update: 2022-08-26 12:52 GMT

കൊച്ചി: ഓണാഘോഷത്തിന് മുന്നോടിയായി വിപണി സജീവമാക്കി എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ഹോം മേക്കേഴ്‌സ് വിപണന മേളയ്ക്ക് തുടക്കമായി. ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ജനപങ്കാളിത്തത്തോടെയുള്ള ഇത്തരം വിപണന മേളകള്‍ ബിസിനസ് രംഗത്ത് ഉണര്‍വുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈസ്‌റ്റേണ്‍, മെഡിമിക്‌സ്എം ജി കുര്‍ ബി ഫുഡ്‌സ്, മില്‍ക്കി മിസ്റ്റ്, കോള്‍ഗേറ്റ്, സി.ജി ഫുഡ്‌സ് (വൈ വൈ ന്യൂഡില്‍സ്, എച്ച് എല്‍ എല്‍ കോപികോ, പ്രിയം, വൊഡാഫോണ്‍, മുരുഗപ്പ,എസ് ബാങ്ക് തുടങ്ങി എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും സ്റ്റാളുകള്‍ മേളയ്‌ക്കെത്തിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ എറണാകുളം ശിവ ക്ഷേത്ര ക്ഷേമ സമിതി സെക്രട്ടറി എ ബാലഗോപാല്‍, ജോ. സെക്രട്ടറി ടി വി കൃഷ്ണമണി, എല്‍ മണി, മിഥുന്‍ മണി, മനോജ് മണി, മഹേഷ് മണി എന്നിവര്‍ പങ്കെടുത്തു.രാവിലെ 11 മുതല്‍ രാത്രി 9 വരെയാണ് വിപണന മേള. പ്രവേശനം സൗജന്യം.

Tags:    

Similar News