ആവശ്യമുള്ളിടങ്ങളിലെല്ലാം ലയണ്‍സ് ക്ലബ് അംഗങ്ങളെത്തുമെന്ന് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍
ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയുടെ പതിനെട്ടാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.2022-2023 വര്‍ഷത്തെ ഡിസ്ട്രിക്ട്് ഗവര്‍ണറായി ലയണ്‍ ഡോ. ജോസഫ് കെ മനോജ് തിരഞ്ഞെടുക്കപ്പെട്ടു.സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണറായി ഡോ.ബീന രവികുമാറിനെയും ലയണ്‍ രാജന്‍ എന്‍ നമ്പുതിരി രിയെ തേര്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണറായും കണ്‍വെന്‍ഷന്‍ തിരഞ്ഞെടുത്തു
കൊച്ചി: എവിടെ ആവശ്യം വരുന്നോ അവിടെ ലയണ്‍സ് ക്ലബ് അംഗങ്ങളുണ്ടാകുമെന്ന് ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി പി നന്ദകുമാര്‍. ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയുടെ പതിനെട്ടാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ലോകത്ത് വലിയ മാറ്റങ്ങളും പ്രതിസന്ധികളുമാണുണ്ടായത്. കൊവിഡിന്റെ വ്യാപനം, അതിനു പിന്നാലെ റഷ്യ യുക്രെയ്ന്‍ യുദ്ധം തുടങ്ങി നിരവധി സംഭവങ്ങള്‍ ലോകത്ത് ഭക്ഷ്യ പ്രതിസന്ധിക്കും ഊര്‍ജ്ജ പ്രതിസന്ധിക്കും കാരണമായി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കൂടുതല്‍ പണം ലഭ്യമാകേണ്ട അവസ്ഥയാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ലോകത്ത് പലയിടങ്ങളിലും പ്രതിസന്ധികളുണ്ടായപ്പോഴും കൊവിഡാനന്തരം ഇന്ത്യയില്‍ 48 യൂനികോര്‍ണുകള്‍ ഉയര്‍ന്നു വന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ബില്യന്‍ നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് യൂനികോണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.
ചലച്ചിത്ര താരവും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കൊവിഡിന് ശേഷം ലോകത്തിന്റെ ചിത്രം മാറിയെന്നും സമ്പാദിച്ചു കൂട്ടിയിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് തിരിച്ചറിവുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. പോസിറ്റീവ് കാര്യങ്ങള്‍ എവിടേയും കേള്‍ക്കാനില്ലെന്ന് മാത്രമല്ല എല്ലായിടത്തും നെഗറ്റീവുകളാണ് പരക്കുന്നത്. നല്ല കാര്യങ്ങള്‍ എത്ര ചെയ്താലും അതൊന്നും ആരും പരിഗണിക്കില്ലെന്നും ഏതെങ്കിലുമൊരു ചീത്തക്കാര്യമുണ്ടായാല്‍ അത് പെരുപ്പിച്ചു കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി സി ജയിംസ് അധ്യക്ഷത വഹിച്ചു. ഇക്കാലയളവില്‍ നിരവധി വന്‍ പദ്ധതികളാണ് 318 സി ഡിസ്ട്രിക്്ട് നടപ്പാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.
സ്ട്രീറ്റ് ടോയിലറ്റ് കോംപ്ലക്‌സ്, പോലിസ് എയ്ഡ് പോസ്റ്റ്, ഡയലാസിസ് പിന്തുണ, ചൈല്‍ഡ്ഹുഡ് കാന്‍സര്‍ കെയര്‍, സാനിറ്ററി നാപ്കിന്‍ ഇന്‍സിനെറേറ്റര്‍, കുടിവെള്ള പദ്ധതി, വീടില്ലാത്തവര്‍ക്ക് വീട്, കോവിഡിനെതിരെയുളള പ്രവര്‍ത്തനങ്ങള്‍, ഓക്‌സിജന്‍ കോണ്‍സ്‌ട്രേറ്റര്‍ വിതരണം, കോവിഡ് പ്രതിരോധത്തിനിറങ്ങിയ യോദ്ധാക്കളെ ആദരിക്കല്‍, സൗജന്യ ഡയാലിസിസ്, കൃത്രിമ അവയവ പദ്ധതി തുടങ്ങിയ വന്‍ പദ്ധതികള്‍ നിര്‍വഹിച്ചതായും അധികൃതര്‍ വ്യക്തമാക്കി.ജോര്‍ജ്ജ് സാജു പി ജെ, ഡോ. ജോസഫ് കെ മനോജ്, ബാലസുബ്രഹ്മണ്യം, സാജു ആന്റണി പത്താടന്‍, ഡോ. ബീന രവികുമാര്‍, സാജു പി വര്‍ഗ്ഗീസ് പ്രസംഗിച്ചു.2022-2023 വര്‍ഷത്തെ ഡിസ്ട്രിക്കറ്റ് ഗവര്‍ണറായി ലയണ്‍ ഡോ. ജോസഫ് കെ മനോജ് തിരഞ്ഞെടുക്കപ്പെട്ടു.സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണറായി ഡോ.ബീന രവികുമാറിനെയും ലയണ്‍ രാജന്‍ എന്‍ നമ്പുതിരി രിയെ തേര്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണറായും കണ്‍വെന്‍ഷന്‍ തിരഞ്ഞെടുത്തു.