എറണാകുളം മറൈന്‍ ഡ്രൈവിലെ അനധികൃത വ്യാപാര സ്ഥാപനങ്ങള്‍ പൊളിക്കണമെന്ന് ഹൈക്കോടതി
ഉടന്‍ നടപടിയെടുക്കാന്‍ കൊച്ചി കോര്‍പറേഷന് കോടതി നിര്‍ദ്ദേശം നല്‍കി. ജിസിഡിഎ സെക്രട്ടറി പി ആര്‍ ഉഷാകുമാരി, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി ആര്‍ എസ് അനു എന്നിവര്‍ ഇന്നലെ കോടതിയില്‍ നേരിട്ടു ഹാജാരയ ശേഷമാണ് ആറാഴ്ചയ്ക്കുള്ളില്‍ ഉത്തരവു നടപ്പാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ഒക്ടോബര്‍ മൂന്നിനു കേസ് വീണ്ടും പരിഗണിക്കും. പോലിസിന്റെ സഹായത്തോടെ എത്രയും വേഗം അനധികൃത വ്യാപാരസ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്
കൊച്ചി : മറൈന്‍ ഡ്രൈവിലെ വാക് വേയിലെ മുഴുവന്‍ അനധികൃത വ്യാപാരസ്ഥാപനങ്ങളും പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച ഉത്തരിവിട്ടു. മറൈന്‍ ഡ്രൈവ് സംരക്ഷണത്തില്‍ വികസന കൊച്ചി അതോറിറ്റിയുള്‍പ്പെടെയുള്ളവര്‍ വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടി രഞ്ജിത് ജി തമ്പി സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്്. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ കൊച്ചി കോര്‍പറേഷന് കോടതി നിര്‍ദ്ദേശം നല്‍കി. ജിസിഡിഎ സെക്രട്ടറി പി ആര്‍ ഉഷാകുമാരി, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി ആര്‍ എസ് അനു എന്നിവര്‍ ഇന്നലെ കോടതിയില്‍ നേരിട്ടു ഹാജാരയ ശേഷമാണ് ആറാഴ്ചയ്ക്കുള്ളില്‍ ഉത്തരവു നടപ്പാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
ഒക്ടോബര്‍ മൂന്നിനു കേസ് വീണ്ടും പരിഗണിക്കും. പോലിസിന്റെ സഹായത്തോടെ എത്രയും വേഗം അനധികൃത വ്യാപാരസ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വാക് വേയിലെ ബെഞ്ചുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും വാക് വേയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലൈസന്‍സ് ഇല്ലാത്ത ഒരു സ്ഥാപനത്തെയും അവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മറൈന്‍ ഡ്രൈവിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് നടപടിയില്ല. പലയിടത്തും വഴിവിളക്കുകളും പ്രവര്‍ത്തിക്കുന്നില്ല. ടൈലുകള്‍ പലയിടത്തും തകരാറായിലായിട്ടും പരിഹാര നടപടികള്‍ സ്വീകരിച്ചില്ലെന്നും രഞ്ജിത് ജി തമ്പി സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു