ടാര്‍ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നു; നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടെന്ന് ആരോപണം

ബിഎം ആന്റ് ബിസി നിലവാരത്തില്‍ നടക്കേണ്ട റോഡിന്റെ ടാറിംഗ് വേളയില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടേയോ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടേയോ മേല്‍നോട്ടം ഉണ്ടായിരുന്നില്ലെന്നും. ഇത് കൊണ്ട് തന്നെ ടാറിംഗില്‍ വലിയ തോതില്‍ സങ്കേതിക പിഴവും അപാകതയും ഉണ്ടെന്നാരോപിച്ച് എസ്ഡിപി ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു

Update: 2020-04-30 08:43 GMT

മുവാറ്റുപുഴ: മുളവൂര്‍ അമ്പലംപടി-വീട്ടൂര്‍ റോഡ് ടാര്‍ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്ന സംഭവത്തില്‍ ഗുരുതരമായ ക്രമക്കേടെന്ന് ആരോപണം. ബിഎം ആന്റ് ബിസി നിലവാരത്തില്‍ നടക്കേണ്ട റോഡിന്റെ ടാറിംഗ് വേളയില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടേയോ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടേയോ മേല്‍നോട്ടം ഉണ്ടായിരുന്നില്ലെന്നും. ഇത് കൊണ്ട് തന്നെ ടാറിംഗില്‍ വലിയ തോതില്‍ സങ്കേതിക പിഴവും അപാകതയും ഉണ്ടെന്നാരോപിച്ച് എസ്ഡിപി ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ മൂന്ന് എസ്ഡിപി ഐ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഈ റോഡിന്റെ തന്നെ പണിയുമായി ബന്ധപ്പെട്ട് വന്ന ടോറസ് വാഹനം പണി പൂര്‍ത്തിയായ സ്ഥലത്ത് താഴ്ന്നത്. ഇത് പിന്നീട് റീ ടാര്‍ ചെയ്യേണ്ടി വന്നു. സംഭവത്തിന് പിന്നില്‍ സിപിഎം-ലീഗ് ഒത്താശയോടെ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന്എസ്ഡിപി ഐ മുളവൂര്‍ ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി എടുക്കണമെന്നും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ടാറിംഗ് ജോലികള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കണമെന്നും എസ്ഡിപി ഐ ആവശ്യപ്പെട്ടു. 

Tags:    

Similar News