ഗ്യാന്‍ വാപി മസ്ജിദിനെരെയുള്ള സംഘപരിവാര്‍ ഗൂഢ നീക്കം: പറവൂരില്‍ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു
സ്തീകളടക്കം നിരവധി പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം ചേന്ദമംഗലം ജംഗ്ഷനില്‍ നിന്നാംരംഭിച്ച് മുനിസിപ്പല്‍ ഓഫീസ് ചുറ്റി പഴയ കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു
നോര്‍ത്ത് പറവൂര്‍ :വാരാണസിയിലെ 'ഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക', ആരാധനാലയ നിയമം 1991 നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ പറവൂരില്‍ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. സ്തീകളടക്കം നിരവധി പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം ചേന്ദമംഗലം ജംഗ്ഷനില്‍ നിന്നാംരംഭിച്ച് മുനിസിപ്പല്‍ ഓഫീസ് ചുറ്റി പഴയ കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
1947 ആഗസ്ത് 15 ലെ ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം അതേപടി നിലനില്‍ക്കണമെന്ന് പ്രസ്താവിക്കുന്ന ആരാധനാലയ നിയമം 1991 ന്റെ നഗ്‌നമായ ലംഘനമാണ് കോടതിയുടെ ഉത്തരവെന്ന് കെ കെ റൈഹാനത്ത് ടീച്ചര്‍ പറഞ്ഞു.ബാബരി മസ്ജിദ് പോലെ തന്നെ കള്ള കഥകളുമായി ഗ്യാന്‍വാപി മസ്ജിദിനെതിരേയും ഗൂഢാലോചന നടക്കുകയാണ്. ജനങ്ങളുടെ അവകാശത്തിനായി നീതി വിധിക്കേണ്ട കോടതി ആര്‍എസ് എസ്സിന്റെ വര്‍ഗീയ അജണ്ടക്ക് ഒപ്പ് ചാര്‍ത്തുന്നത് രാജ്യത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതം അസ്ഥിരപ്പെടുത്തുന്നതിന് കൂട്ടു നിക്കലാണ്.അതുകൊണ്ട് തന്നെ സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ സമൂഹത്തെയും അണിനിരത്തി എസ് ഡി പി ഐ ഇത്തരം നീക്കങ്ങളെ ജനകീയമായി പ്രതിരോധിക്കുമെന്നും അവര്‍ പറഞ്ഞു.
പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസ്റ്റാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഷാദ് അഷറഫ് സ്വാഗതവും സുധീര്‍ അത്താണി നന്ദിയും രേഖപ്പെടുത്തി.