എറണാകുളം പ്രസ് ക്ലബിന്റെ ഓണാഘോഷത്തിന് തുടക്കം
ഓണാഘോഷവും മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമായി ഓണ്‍ ലൈന്‍ മല്‍സരങ്ങളുടെയും ഓണക്കിറ്റുകളുടെ വിതരണവും ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു.
കൊച്ചി :എറണാകുളം പ്രസ് ക്ലബിന്റെ ഓണാഘോഷം ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു.നിലവിലെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമായി ഓണ്‍ ലൈന്‍ മല്‍സരങ്ങളുടെയും ഓണക്കിറ്റുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി മുഖ്യാതിഥിയായി . പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു അധ്യക്ഷത വഹിച്ചു. സി ജി. രാജഗോപാല്‍, പ്രസ് ക്ലബ് സെക്രട്ടറി പി ശശികാന്ത് , ഖജാന്‍ജി സിജോ പൈനാടത്ത് സംസാരിച്ചു