തൃക്കാക്കര നഗരസഭ ഒഡിറ്റ് റിപേര്‍ട്ടിലെ അപാകതയില്‍ ഭരണ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം: എസ് ഡി പി ഐ
തൃക്കാക്കര നഗരസഭയിലെ നികുതി ഫിസ് ഇനത്തില്‍ പൊതു ജനങ്ങള്‍ നല്‍കിയ 52 ലക്ഷം രൂപയുടെ ചെക്കുകള്‍ ബാങ്ക് കള്‍ വഴി ക്ലിയറന്‍സ് നടത്താതെയും,കുടിശിഖ ഇനത്തില്‍ 60 ലക്ഷം രൂപയോളം കണക്കില്‍ കാണിക്കാതെയും തിരിമറി നടത്തി കൊണ്ടിരിക്കുന്ന നഗരസഭാ ഭരിച്ച് കൊണ്ടിരിക്കുന്ന ഇടത്, വലത് ഉദ്യോഗസ്ഥ കൂട്ട് കെട്ടിനെതിരെ അഴിമതി നിരേധനനിയമ പ്രകാരം ക്രിമിനല്‍ കേസ് എടുത്ത് കുറ്റക്കാര്‍ക്കെതിരെ നടപടി സികരിക്കണമെന്ന് എസ് ഡി പി ഐ തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ഷിഹാബ് പടന്നാട്ട് ആവശ്യപെട്ടു
കാക്കനാട് :തൃക്കാക്കര നഗരസഭ ഒഡിറ്റ് റിപേര്‍ട്ടിലെ അപാകതയില്‍ ഭരണ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് എസ് ഡി പി ഐ തൃക്കാക്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.തൃക്കാക്കര നഗരസഭയിലെ നികുതി ഫിസ് ഇനത്തില്‍ പൊതു ജനങ്ങള്‍ നല്‍കിയ 52 ലക്ഷം രൂപയുടെ ചെക്കുകള്‍ ബാങ്ക് കള്‍ വഴി ക്ലിയറന്‍സ് നടത്താതെയും,കുടിശിഖ ഇനത്തില്‍ 60 ലക്ഷം രൂപയോളം കണക്കില്‍ കാണിക്കാതെയും തിരിമറി നടത്തി കൊണ്ടിരിക്കുന്ന നഗരസഭാ ഭരിച്ച് കൊണ്ടിരിക്കുന്ന ഇടത്, വലത് ഉദ്യോഗസ്ഥ കൂട്ട് കെട്ടിനെതിരെ അഴിമതി നിരേധനനിയമ പ്രകാരം ക്രിമിനല്‍ കേസ് എടുത്ത് കുറ്റക്കാര്‍ക്കെതിരെ നടപടി സികരിക്കണമെന്ന് എസ് ഡി പി ഐ തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ഷിഹാബ് പടന്നാട്ട് ആവശ്യപെട്ടു.
സംസ്ഥാനത്ത് നികുതി ഇനത്തില്‍ എറ്റവും കുടുതല്‍ വരുമാനമുള്ള തൃക്കാക്കര നഗരസഭാ നികുതി പിരിചെടുക്കുന്നതിലും , ചിലവഴിക്കുന്നതിലും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്.സിറ്റി ഗ്യാസ് പദ്ധതിക്ക് പൈപ്പ് ഇടുന്നതിന് പൊളിക്കുന്ന റോഡുകള്‍ പുനരുദ്ധാരണം നടത്തുന്നതിനായി അദാനി ഗ്രൂപ്പുമായി നഗരസഭ നടത്തിയ 10.38 കോടി രൂപാ എസ്റ്റിമേറ്റ് അട്ടിമറിച്ച് കൊണ്ട് നഗരസഭാ ഭരണ,പ്രതിപക്ഷ യുവ തുര്‍ക്കികള്‍ നടത്തിവരുന്ന അഴിമതിക്ക് മുന്‍സിപ്പല്‍ സെക്രട്ടറിയും , എം ഇ , അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ഷിഹാബ് പടന്നാട്ട് ആരോപിച്ചു.
നഗരസഭയുടെ ഫ്രണ്ട് ഓഫീസ് നിര്‍മ്മാണം , മെയിന്‍ കെട്ടിടം,മെയിന്റനന്‍സ് എന്ന പേരില്‍ ഒരു എസ്റ്റിമേറ്റും ഇല്ലാതെ നടത്തുന്ന വര്‍ക്കുകളില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത് ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപെട്ട് എസ്ഡിപിഐ തൃക്കാക്കര മണ്ഡലം കമ്മറ്റി ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.യോഗത്തില്‍ എസ്ഡി പിഐ തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ഷിഹാബ് പടന്നാട്ട്,സെക്രട്ടറി ഹാരിസ് പഞ്ഞിക്കാരന്‍,കെ എം ഷാജഹാന്‍, കെ എ കൊച്ചുണ്ണി, എം എസ് അലി , റഷീദ് പാറപ്പുറം സംബന്ധിച്ചു.