എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ഹോം മേക്കേഴ്‌സ് ഫെസ്റ്റിന് തിരക്കേറുന്നു
വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, മസാല പൊടികള്‍ അടക്കമുള്ളവ മേളയില്‍ ലഭ്യമാണെന്ന് സംഘാടര്‍ അറിയിച്ചു
കൊച്ചി: ഓണാഘോഷത്തിന് മുന്നോടിയായി വിപണി സജീവമാക്കി എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഹോം മേക്കേഴ്‌സ് വിപണന മേളയ്ക്ക് തിരക്കേറുന്നു. വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, മസാല പൊടികള്‍ അടക്കമുള്ളവ മേളയില്‍ ലഭ്യമാണെന്ന് സംഘാടര്‍ അറിയിച്ചു.
ഈസ്‌റ്റേണ്‍, മെഡിമിക്‌സ്, ജി ആര്‍ ബി ഫുഡ്‌സ്, മില്‍ക്കി മിസ്റ്റ്, കോള്‍ഗേറ്റ്, സി.ജി ഫുഡ്‌സ് (വൈ വൈ ന്യൂഡില്‍സ്), എച്ച് എല്‍ എല്‍ ലൈഫ് കെയര്‍, കോപികോ, പ്രിയം, വൊഡാഫോണ്‍, മുരുഗപ്പ, എസ് ബാങ്ക്, കയര്‍ ബോര്‍ഡ് , യാര്‍ഡ്‌ലി, ചേന്നാട്ട് ഗ്രൂപ്പ്, മൈസൂര്‍ സാന്‍ഡല്‍ തുടങ്ങി എല്ലാ പ്രമുഖ ബ്രാന്‍ഡുകള്‍ക്കും ഇവിടെ സ്റ്റാളുകളുണ്ടെന്നും സംഘാടകര്‍ വ്യക്തമാക്കി.രാവിലെ 11 മുതല്‍ രാത്രി 9 വരെയാണ് മേള. പ്രവേശനം സൗജന്യം.