ബിജെപിയുടെ വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക: എസ്ഡിപി ഐ പ്രചാരണ പൊതുയോഗങ്ങള്‍ നടത്തി
പറവൂര്‍ മണ്ഡലത്തിലെ ചിറ്റാറ്റുകര, കോട്ടു വള്ളി പഞ്ചായത്ത് പറവൂര്‍ മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ വിവിധ മേഖലകളിലാണ് പ്രതിഷേധ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചത്
നോര്‍ത്ത് പറവൂര്‍: ബിജെപിയുടെ വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല; എന്ന പ്രമേയമുയര്‍ത്തിപ്പിടിച്ചുകൊണ്ട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പറവൂര്‍ മണ്ഡലം കമ്മിറ്റി പ്രചാരണ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചു.
പറവൂര്‍ മണ്ഡലത്തിലെ ചിറ്റാറ്റുകര, കോട്ടു വള്ളി പഞ്ചായത്ത് പറവൂര്‍ മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ വിവിധ മേഖലകളിലാണ് പ്രതിഷേധ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചത്. മണ്ഡലം തല പ്രചാരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് വൈകീട്ട് വെടിമറ ജംഗ്ഷനില്‍ നടന്ന സമാപന പൊതുയോഗം ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ ഭരണഘടന തന്നെ ഇല്ലാതാക്കിക്കൊണ്ട് രാജ്യവ്യാപകമായി കലാപങ്ങള്‍ നടത്തി ഹിന്ദുത്വ രാജ്യത്തിലേക്ക് രാജ്യത്തെ മാറ്റിമറിക്കാന്‍ പോകുന്ന ബിജെപിയെ തുറന്നു കാണിക്കുന്നതിന് പകരം അവര്‍ക്ക് എതിരെ നിലപാടുകളും പ്രതിഷേധങ്ങളും പ്രതിരോധങ്ങളും തീര്‍ക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി സമീകരിച്ച് ബിജെപിയുടെ വംശഹത്യാ രാഷ്ട്രീയത്തിന് സാമ്പ്രദായിക പാര്‍ട്ടികള്‍ വീടുപണി ചെയ്യുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നതെന്ന് അജ്മല്‍ കെ മുജീബ് പറഞ്ഞു.
ബിജെപിയും ആര്‍എസ്എസും പരാജയപ്പെടുന്ന ഇടങ്ങളില്‍ അവര്‍ക്ക് പകരക്കാരായി പ്രവര്‍ത്തിക്കാതെ ഈ നാടിന്റെ രക്ഷക്കായി മതേതര സമൂഹങ്ങളും സംവിധാനങ്ങളും ഒരുമിച്ച് നിന്ന് പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പൊതുയോഗങ്ങളില്‍ എസ്ഡിപിഐ ജില്ലാ സമിതി അംഗങ്ങളായ ഷാനവാസ് പുതുക്കാട്, സനൂപ് പട്ടിമറ്റം മണ്ഡലം ഭാരവാഹികളായ നിസാര്‍ അഹമ്മദ് ,നിഷാദ് അഷറഫ്, സുല്‍ഫിക്കര്‍ വള്ളുവള്ളി, ഷംജാദ് ബഷീര്‍, സുധീര്‍ അത്താണി അബ്ദുല്ല .എന്‍ . എസ് , തന്‍സില്‍ , അബ്ദുസ്സലാം, ഷാജഹാന്‍ വാണിയക്കാട് സംസാരിച്ചു.