കുട്ടികള്‍ക്കായി ഐ എം എ സമ്മര്‍ കാംപ് സംഘടിപ്പിക്കുന്നു
ഏപ്രില്‍ 2 മുതല്‍ 30 വരെ നടക്കുന്ന ക്യാംപില്‍ 4 വയസു മുതല്‍ 14 വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാംപ് ഉച്ചയ്ക്ക് 12.30ന് അവസാനിക്കും.
കൊച്ചി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ശാഖ ഐഎംഎ ഹൗസില്‍ സമ്മര്‍ ക്യാംപ് സംഘടിപ്പിക്കുന്നു. ദി ഹോബീസ് ഗ്രൂപ്പ്, ലോകധര്‍മ്മി, കൊച്ചിന്‍ പബ്ലിക് സ്‌കൂള്‍ എന്നിവരുടെ സഹകരണത്തോടെയാണ് സമ്മര്‍ ക്യാംപ് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 2 മുതല്‍ 30 വരെ നടക്കുന്ന ക്യാംപില്‍ 4 വയസു മുതല്‍ 14 വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാംപ് ഉച്ചയ്ക്ക് 12.30ന് അവസാനിക്കും. ഇന്ററാക്റ്റീവ്, മോട്ടിവേഷണല്‍, പ്രവര്‍ത്തിപരിചയം തുടങ്ങിയ വിഭാഗങ്ങളിലായി നടക്കുന്ന ക്യാംപിന് റീന ലാലന്‍, സംസ്ഥാന സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് ചന്ദ്രദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കും. പങ്കെടുക്കുന്ന കുട്ടികള്‍ക്ക് വാഹന സൗകര്യവും ലഭ്യമാണ്. ക്യാംപില്‍ പങ്കെടുക്കുന്നതിന് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. സ്‌പോട്ട് അഡ്മിഷന്‍ ഉണ്ടായിരിക്കില്ല. രജിസ്റ്റര്‍ ചെയ്യുന്നതിന് 9747111416 മറ്റു വിവരങ്ങള്‍ക്ക് 8281252953.