രവിപുരം അംബലോത്ത് കോളനി വീടുകളുടെ നവീകരണം:മേയറുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ചു
വളരെ ശോചനീയമായ അവസ്ഥയില്‍ ആയിരുന്നു കോളനിയിലെ പത്തു കുടുംബങ്ങള്‍ താമസിച്ചിരുന്നതെന്നും ഇപ്പോള്‍ അവര്‍ക്കു മഴ നനയാതെ കിടന്നുറങ്ങാമെന്നും കൗണ്‍സിലര്‍ എസ് ശശികല വ്യക്തമാക്കി
കൊച്ചി: രവിപുരം വിആര്‍എം റോഡിലുള്ള അമ്പലോത്ത് കോളനി വീടുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മേയര്‍ എം അനികുമാറിന്റെ നേതൃത്വത്തില്‍ കോളനയില്‍ സന്ദര്‍ശനം നടത്തിയ വിലയിരുത്തിയതായി കൗണ്‍സിലര്‍ എസ് ശശികല.മേയറുടെ നേതൃത്വത്തില്‍ അമ്പലോത്ത് വീടുകളില്‍ സന്ദര്‍ശനം നടത്തി.വളരെ ശോചനീയമായ അവസ്ഥയില്‍ ആയിരുന്നു കോളനിയിലെ പത്തു കുടുംബങ്ങള്‍ താമസിച്ചിരുന്നതെന്നും ഇപ്പോള്‍ അവര്‍ക്കു മഴ നനയാതെ കിടന്നുറങ്ങാമെന്നും കൗണ്‍സിലര്‍ എസ് ശശികല വ്യക്തമാക്കി.
എല്ലാ വീടുകളുടെയും മുകളില്‍ മേല്‍ക്കൂര ട്രെസ്സ് വര്‍ക്ക് ചെയ്തു.നല്ല ഒരു ശുചി മുറിപോലും ഇല്ലാതിരുന്നിടത്ത് ഇപ്പോള്‍ ആറ് നല്ല ശുചിമുറികള്‍ നിര്‍മിച്ചു. വൈദ്യുതി കണക്ഷന്‍ ആയി.മുറ്റമെല്ലാം കോണ്‍ക്രീറ്റ് വാര്‍ത്തു.ഓവുചാലുകള്‍ എല്ലാം പുതുക്കി നിര്‍മിച്ചുവെന്നും കൗണ്‍സിലര്‍ എസ് ശശികല വ്യക്തമാക്കി.എല്ലാ വീടുകളുടെയും മുകളില്‍ ട്രെസ്സ് വര്‍ക്ക്, ആറു പുതിയ ശുചി മുറികള്‍, ഓവുചാല്‍ പണിയല്‍, കൊട്ട തളം പണിയല്‍, മുറ്റം കോണ്‍ക്രീറ്റ് ഇട്ടു നിരപ്പാക്കല്‍ തുടങ്ങീ 25 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും കൗണ്‍സിലര്‍ എസ് ശശികല വ്യക്തമാക്കി.
ഉദാര മനസ്‌കരായ ചില മെമ്പര്‍മാരും ചില സന്നദ്ധ സംഘടനകളും ചേര്‍ന്നാണ് ഇതിനുള്ള സാമ്പത്തിക സഹായം നടത്തിയത്. എസ് ശശികലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ എം.അനില്‍കുമാര്‍,വിജയ്,വിന്‍സെന്റ് സംസാരിച്ചു.ഡോ.ദേവീദാസ് വെള്ളോടി സ്വാഗതവും, ജയശ്രീ രമേശ് നന്ദിയും രേഖപ്പെടുത്തി