കെവിവിഇഎസ് എറണാകുളം ജില്ലാ കമ്മിറ്റി: പി സി ജേക്കബ് പ്രസിഡന്റ്; എ ജെ റിയാസ് ജനറല്‍ സെക്രട്ടറി
സി എസ് അജ്മല്‍ ഖജാന്‍ജി
കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റായി പി സി ജേക്കബിനെ വീണ്ടും തിരഞ്ഞെടുത്തു. നോര്‍ത്ത് പറവൂര്‍ മര്‍ച്ചന്റ് അസ്സോസിയേഷന്‍ ഹാളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അപ്‌സര രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് 2022-2024 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറിയായി അഡ്വ.എ ജെ റിയാസിനെയും ,ഖജാന്‍ജിയായി സി എസ് അജ്മലിനെയും തിരഞ്ഞെടുത്തു.