ലയണ്‍സ് ചാംപ്യന്‍സ് സ്‌റ്റേജും പുരസ്‌ക്കാര രാവും സംഘടിപ്പിച്ചു

ലയണ്‍സ് ക്ലബ് 318 സി ഗവര്‍ണര്‍ വി സി ജെയിംസും ഓമന ജെയിംസും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.ചലച്ചിത്ര താരം ബാബു ആന്റണി മുഖ്യാതിഥിയായിരുന്നു

Update: 2022-06-25 15:35 GMT

കൊച്ചി:ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയുടെ 2021 22 വര്‍ഷത്തെ ലയണ്‍്‌സ് ചാംപ്യന്‍്‌സ് സ്‌റ്റേജും പുരസ്‌ക്കാര രാവും സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് 318 സി ഗവര്‍ണര്‍ വി സി ജെയിംസും ഓമന ജെയിംസും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.ചലച്ചിത്ര താരം ബാബു ആന്റണി മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി സാജു പി വര്‍ഗ്ഗീസ്, ഡിസ്ട്രിക്ട് കാബിനറ്റ് ഖജജാന്‍ജി സി ജെ ജെയിംസ്, ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ജോര്‍ജ്ജ് സാജു പി, ആര്‍ ജി ബാലസുബ്രഹ്മണ്യം, ഡോ. ജോസഫ് ടി മനോജ്, ഡോ. ബീന രവികുമാര്‍, രാജന്‍ നമ്പൂതിരി, എല്‍ ആര്‍ രാമചന്ദ്ര വാര്യര്‍ പ്രസംഗിച്ചു.

ഡിസ്ട്രിക്ടിന് കീഴിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച വ്യത്യസ്ത രംഗങ്ങളിലുള്ളവര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. ഫാഷന്‍ ഷോയില്‍ ബാബു ആന്റണിയുടെ നേതൃത്വത്തില്‍ റാം വാക്ക് അരങ്ങേറി. ഡി ജെ, നൃത്തം, ഗാനങ്ങള്‍ തുടങ്ങിയവ അവതരിപ്പിച്ചു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഡിസ്ട്രിക്ട് 318 സിയുടെ നേതൃത്വത്തില്‍ 48 വീടുകള്‍ നിര്‍മിച്ച് താക്കോല്‍ കൈമാറി. എട്ടു കോടി രൂപയുടെ വിവിധ സാമൂഹികക്ഷേമ പദ്ധതികളാണ് ലയണ്‍സ് ഡിസ്ട്രിക്ട് 318 സി ഈ വര്‍ഷം നടപ്പിലാക്കിയത്. 101 പേര്‍ക്ക് വീല്‍ ചെയര്‍, കുട്ടികള്‍ക്കുള്ള കാന്‍സര്‍ ചികിത്സാ കേന്ദ്രം, കണ്ടെയ്‌നര്‍ പൊതുശുചിമുറി, പോലിസ് എയ്ഡ്‌പോസ്റ്റ് തുടങ്ങിയവ ഇതില്‍ ചിലതാണ്.

Tags:    

Similar News