മിഷന്‍ കാന്‍സര്‍ കെയര്‍ പദ്ധതിയുമായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി

കാന്‍സര്‍ ദിന അവബോധത്തിന്റെ ഭാഗമായി ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് നേഴ്സിംഗ് കോളജിലെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായവും,വിഗ്ഗിനായി മുടിയും മുറിച്ചു നല്‍കും.

Update: 2020-01-31 12:19 GMT

കൊച്ചി : രാജ്യാന്തര കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന് മിഷന്‍ കാന്‍സര്‍ കെയര്‍ പദ്ധതിക്കായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുമായി ബിപിസിഎല്‍-കൊച്ചി റിഫൈനറി കൈകോര്‍ക്കുന്നു. കാന്‍സര്‍ ദിന അവബോധത്തിന്റെ ഭാഗമായി ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് നേഴ്സിംഗ് കോളജിലെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായവും,വിഗ്ഗിനായി മുടിയും മുറിച്ചു നല്‍കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ആശുപത്രി അങ്കണത്തില്‍ ചേരുന്ന പൊതുയോഗത്തില്‍ കാന്‍സര്‍ രോഗ വിഭാഗം മേധാവി ഡോ. വി പി ഗംഗാധരന് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ ജി അനന്തകൃഷ്ണന്‍ കുട്ടികളുടെ കാന്‍സര്‍ ചികില്‍സാ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിന് ധാരണാ പത്രം കൈമാറും.ബിപിസിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി മുരളി മാധവന്‍ മുഖ്യപ്രഭാക്ഷണം നടത്തും.

Tags:    

Similar News