നേത്രരോഗത്തിന് നൂതന ചികില്‍സാ മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്ത് വിദഗ്ധര്‍
ലോട്ടസ് ഐ ഹോസ്പിറ്റല്‍ ആന്റ് ഇന്‍സ്റ്റിറ്റിയൂട്ടും കൊച്ചിന്‍ ഒഫ്താല്‍മിക് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച നേത്രരോഗ വിദഗ്ദ്ധരുടെ ശാസ്ത്ര സമ്മേളനത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ മൂലമുണ്ടായ മാറിയ ജീവിതശൈലികള്‍ കണ്ണുകള്‍ക്കുണ്ടാക്കിയ പ്രശ്‌നങ്ങളാണ് പ്രത്യേക ചര്‍ച്ചാ വിഷയമായത്
കൊച്ചി: നേത്രരോഗത്തിന് നൂതന ചികില്‍സാ മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്ത് വിദഗ്ധര്‍. ലോട്ടസ് ഐ ഹോസ്പിറ്റല്‍ ആന്റ് ഇന്‍സ്റ്റിറ്റിയൂട്ടും കൊച്ചിന്‍ ഒഫ്താല്‍മിക് ക്ലബ്ബും സംയുക്തമായി ഹോട്ടല്‍ ലേ മെറിഡിയനില്‍ സംഘടിപ്പിച്ച നേത്രരോഗ വിദഗ്ദ്ധരുടെ ശാസ്ത്ര സമ്മേളനത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ മൂലമുണ്ടായ മാറിയ ജീവിതശൈലികള്‍ കണ്ണുകള്‍ക്കുണ്ടാക്കിയ പ്രശ്‌നങ്ങളാണ് പ്രത്യേക ചര്‍ച്ചാ വിഷയമായത്.രാജ്യത്തെ പ്രമുഖ നേത്രരോഗ വിദഗ്ധര്‍, നേത്ര ശസ്ത്രക്രിയാ വിദഗ്ധര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഏറ്റവും പുതിയ രോഗനിര്‍ണ്ണയചികില്‍സാ സാങ്കേതികവിദ്യകളെക്കുറിച്ചും മികച്ച ചികില്‍സാ രീതികളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
റിഫ്രാക്റ്റീവ് പ്രശ്‌നങ്ങള്‍, റെറ്റിന രോഗങ്ങള്‍, ഗ്ലോക്കോമ എന്നിവയ്ക്ക് എന്നിവ ക്രമാതീതമായി വര്‍ധിച്ചു. നേത്രചികില്‍സയിലെ നൂതന രീതികളും സമ്മേളനം വിലയിരുത്തി.ഹൈബി ഈഡന്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദ്യശാസ്ത്രരംഗത്തെ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങള്‍ കൃത്യമായ ചികില്‍സയും ഉയര്‍ന്ന ഫലപ്രാപ്തിയും കാര്യക്ഷമതയും കൊണ്ടുവന്നുവെങ്കിലും ആധുനിക ചികില്‍സയുടെ ദൗത്യം അത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാപ്യമാകുമ്പോള്‍ മാത്രമേ പൂര്‍ത്തീകരിക്കപ്പെടുകയുള്ളുവെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു.എല്ലാ മെഡിക്കല്‍ സാങ്കേതിക വിദ്യകളുടെയും പ്രയോജനങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോട്ടസ് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ആര്‍ ജെ. മധുസുദന്‍ റിഫ്രാക്റ്റീവ് പ്രശ്‌നങ്ങളും റെറ്റിന പ്രശ്‌നങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യം വിശദീകരിച്ചു.
കൊവിഡ് സാഹചര്യത്തിന് ശേഷം, വിദഗ്ദ്ധ ചികിത്സ ഒഴിവാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തതിന്റെ പേരില്‍ കാഴ്ചശക്തി കുറയുന്ന രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.പരിശോധനകള്‍ മാറ്റിവയ്ക്കരുത്. വേദനയോ, വലിയ ലക്ഷണമോ ഇല്ലാതെ കടന്നുവരുന്ന നേത്രരോഗങ്ങളുണ്ട്. റെറ്റിന, ഒപ്റ്റിക് ഞരമ്പുകള്‍ അല്ലെങ്കില്‍ രക്തക്കുഴലുകള്‍ എന്നിവയ്ക്ക് അവ കേടുപാടുകള്‍ ഉണ്ടാക്കും. നേരത്തെ കണ്ടെത്തി ചികില്‍സ തേടണമെന്നും അദ്ദേഹം പറഞ്ഞു.കുട്ടികളിലെ റിഫ്രാക്റ്റീവ് രോഗങ്ങള്‍ (വ്യക്തമായി ഫോക്കസ് ചെയ്യാന്‍ കഴിയാതെ സംഭവിക്കുന്ന നേത്രരോഗം) ഈ കലയളവില്‍ കുത്തനെയ ഉയര്‍ന്നിട്ടുണ്ട്.
വളരെക്കാലം വീടിനുള്ളില്‍ കഴിഞ്ഞതും, അമിത മൊെബല്‍ ഉപയോഗവും അതിന് കാരണമായി. റിഫ്രാക്റ്റീവ് പിശകുകള്‍ കുറയ്ക്കാന്‍ കൂടുതല്‍ ഔട്ട്‌ഡോര്‍ കളികളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ പ്രോല്‍സാഹിപ്പിക്കണമെന്ന് ഡോ.ആര്‍ ജെ മധുസുദന്‍ പറഞ്ഞു.സീനിയര്‍ ഒഫ്താല്‍മോളജിസ്റ്റ് ഡോ.എന്‍ എസ് ഡി രാജു, ഡോ. ഇട്ടിയേര ടി പി, ഡോ. കെ എസ് രാമലിംഗം, സംഗീത സുന്ദരമൂര്‍ത്തി, എം ഡി, ലോട്ടസ് ഐ ഹോസ്പിറ്റല്‍ സംസാരിച്ചു.റിഫ്രാക്റ്റീവ്, മെഡിക്കല്‍ റെറ്റിന, സര്‍ജിക്കല്‍ റെറ്റിന, കോര്‍ണിയ ചികില്‍സകളിലെ നൂതന രീതികള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. സങ്കീര്‍ണ്ണ ഗ്ലോക്കോമ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക സെഷനും നടന്നു. തിമിര ശസ്ത്രക്രിയയിലെ ഏറ്റവും പുതിയ സാങ്കേതിക രീതികളും സമ്മേളനം ചര്‍ച്ച ചെയ്തു.