ഓക്‌സിജന്‍ വാര്‍റൂം മുന്നണി പോരാളികളെ ആദരിച്ചു

കലൂര്‍ സ്‌റ്റേഡിയം മെട്രോസ്‌റ്റേഷനില്‍ തുറന്ന വാര്‍റൂമിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലും മുടക്കം കൂടാതെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച ചുമട്ട്‌തൊഴിലാളി എറണാകുളം സിറ്റി യൂനിറ്റിലെ (സിഐടിയു) 31 തൊഴിലാളികളെയാണ് ആദരിച്ചത്.

Update: 2021-08-26 16:13 GMT

കൊച്ചി : കൊവിഡ് ഓക്‌സിജന്‍ വാര്‍റൂം മുന്നണിപോരാളികളായ 31 ചുമട്ട് തൊഴിലാളികളെ ആദരിച്ചു.എറണാകുളം ജില്ലിലെ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനായി കലൂര്‍ സ്‌റ്റേഡിയം മെട്രോസ്‌റ്റേഷനില്‍ തുറന്ന വാര്‍റൂമിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലും മുടക്കം കൂടാതെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച ചുമട്ട്‌തൊഴിലാളി എറണാകുളം സിറ്റി യൂണിറ്റിലെ (സിഐടിയു) 31 തൊഴിലാളികളെയാണ് ആദരിച്ചത്. ജില്ലാ ഭരണകൂടം, ദേശീയ ആരോഗ്യ മിഷന്‍ എറണാകുളം, ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കൊച്ചി ശാഖ എന്നിവര്‍ സംയുക്തമായാണ് ചുമട്ട് തൊഴിലാളികളെ ആദരിച്ചത്.

കലൂര്‍ ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങ് കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കോവിഡിന്റെ ആദ്യ തരംഗത്തിലും, രണ്ടാം തരംഗത്തിലും എറണാകുളം ജില്ലയിലെ സന്നദ്ധപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ചുമട്ട് തൊഴിലാളികളായിരുന്നുവെന്ന് മേയര്‍ പറഞ്ഞു.പൂട്ടിക്കിടന്ന പിവിഎസ് ആശുപത്രി വൃത്തിയാക്കുന്നതിനും ഭക്ഷണപൊതികള്‍ വിതരണം ചെയ്യുന്നതിനും, സമൂഹ അടുക്കളകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും തുടങ്ങി എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരായി ചുമട്ട് തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നും അവരെക്കുറിച്ച് നല്ല ഓര്‍മ്മകള്‍ മാത്രമാണെന്നും മേയര്‍ അഭിപ്രായപ്പെട്ടു.

മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പ്രശസ്തി പത്രവും, ഓണകിറ്റും നല്‍കിയതിന് പുറമേ ഓണസദ്യയും മേയര്‍ അനില്‍ കുമാര്‍ വിളമ്പി.ചടങ്ങില്‍ എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി,റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ജി. അനന്തകൃഷ്ണന്‍, ഡോ. എസ് സച്ചിദാനന്ദ കമ്മത്ത്, ഡോ.എം എം ഹനീഷ്, സിഐടിയു ജില്ലാ സെക്രട്ടറി കെ എം അഷറഫ്, ഡോ.അഖില്‍ സേവ്യര്‍ മാനുവല്‍ പങ്കെടുത്തു.

Tags:    

Similar News