പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ മരം മുറിക്കുന്നതിനിടയില്‍ യുവാവ് മരണപ്പെട്ട സംഭവം; ഭാര്യക്ക് സര്‍ക്കാര്‍ സ്ഥിരം ജോലി നല്‍കുക: എസ് ഡി പി ഐ
നോര്‍ത്ത് പറവൂര്‍ : ഗവ: താലൂക്ക് ആശുപത്രിയില്‍ മരം മുറിക്കുന്നതിനിടയില്‍ യുവാവ് മരണപ്പെട്ട സംഭവത്തില്‍ നിരാലംബയായ ഭാര്യ അശ്വതിക്ക് അടിയന്തിരമായി സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരവും സ്ഥിരം ജോലിയും നല്‍കണമെന്ന് എസ്ഡിപിഐ പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസാര്‍ അഹമ്മദ് ആവശ്യപ്പെട്ടു. മരണപ്പെട്ട മോഹന്‍കുമാറിന്റെ ഭാര്യയെയും മക്കളെയും സന്ദര്‍ശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാലും രണ്ടും വയസ്സുള്ള ഇരട്ടക്കുട്ടികളടക്കം മൂന്നു കുട്ടികളാണ് അശ്വതിക്ക്. ഗവ: താലൂക്ക് ആശുപത്രിയിലെ മരം മുറിക്കാന്‍ മോഹന്‍കുമാറിന്റെ പേരില്‍ നേരിട്ട് കൊട്ടേഷന്‍ നല്‍കിയ ആശുപത്രി അധികൃതര്‍ക്ക് ദാരുണ മരണത്തിന് അര്‍ഹമായ നഷ്ട പരിഹാരവും ജോലിയുമെല്ലാം നല്‍കാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ടീച്ചര്‍, പാര്‍ട്ടി മണ്ഡലം സെക്രട്ടറി സുധീര്‍ അത്താണി, കമ്മി റ്റിയംഗം ഷാജഹാന്‍ കെ.എം, ബ്രാഞ്ച് പ്രസിഡന്റ് തന്‍സില്‍ ഒ എം എന്നിവര്‍ സംബന്ധിച്ചു.