ഇന്ധന വില വര്‍ധന: പ്രതിഷേധവുമായി ഭിന്നശേഷിക്കാര്‍

ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ എറണാകുളം രാജേന്ദ്ര മൈതാനത്തിന് സമീപം നടത്തിയ പ്രതിഷേധ സമരം ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു.

Update: 2020-06-27 09:12 GMT

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് കൊണ്ട് ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ എറണാകുളം രാജേന്ദ്ര മൈതാനത്തിന് സമീപം പ്രതിഷേധ സമരം നടത്തി.സംസ്ഥാന സെക്രട്ടറി രാജീവ് പള്ളുരുത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് പ്രതിഷേധ സമരം ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു.

കൊവിഡ് കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര നയം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഹൈബി ഈഡന്‍ എംപി വ്യക്തമാക്കി.തൊഴിലും വരുമാനവും നഷ്ടപ്പെട്ടവര്‍ക്ക് ഇളവുകള്‍ വഴി ആശ്വാസം നല്‍കേണ്ടതിനു പകരം ന്യായമായും ലഭിക്കേണ്ടതു പോലും നല്‍കാതെ പിടിച്ചുപറിക്കുന്ന സമീപം മാറ്റണം. പ്രത്യേകിച്ചു ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് അവര്‍ക്ക് ജീവിക്കാന്‍ പോലും ബുദ്ധിമുട്ട് നേരിടുന്ന ഇക്കാലത്ത് ഇന്ധനവില വര്‍ധനവ് അവരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധി ആണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഹൈബി ഈഡന്‍ എംപിപറഞ്ഞു.മുച്ചക്ര സ്‌കൂട്ടറില്‍ സഞ്ചരിച്ച് ഉപജീവനം തേടുന്ന ഭിന്നശേഷിക്കാര്‍ക്കാണ് ഇന്ധന വിലവര്‍ധന വലിയ തിരിച്ചടിയായിരിക്കുകയാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സംസ്ഥാന സെക്രട്ടറി രാജീവ് പള്ളുരുത്തി പറഞ്ഞു.

ലോട്ടറി, സോപ്പ് പൊടി , ക്ലീനിംഗ് വസ്തുക്കള്‍, മറ്റു ഉല്‍പ്പന്നങ്ങള്‍ വില്‍പനയിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നവര്‍ക്കാണ് കടുത്ത ആഘാതം ഏറ്റത്.ഭിന്നശേഷിക്കാര്‍ക്ക് ദിവസേനയുള്ള ഇന്ധന വിലവര്‍ധനവില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത സ്ഥിതി വിശേഷമാണ്. ഈ സാഹചര്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് പെട്രോള്‍ ഡീസല്‍ വിലയില്‍ സബ്‌സിഡി അനുവദിക്കണമെന്നും രാജീവ് പള്ളുരുത്തി ആവശ്യപ്പെട്ടു.എകെഡബ്യുആര്‍എഫ് ജില്ലാ രക്ഷാധികാരി കെ കെ ബഷീര്‍,തണല്‍ ജില്ലാ സെക്രട്ടറി സാബിത് ഉമര്‍,മണിശര്‍മ്മ,ദിപാമണി,അലികുഞ്ഞ്, ജില്ലാ സെക്രട്ടറി കെ എ ഗോപാലന്‍ , ജോയിന്റ് സെക്ട്രറി ടി ഒ പരീത് സംസാരിച്ചു. വി വൈ ഏബ്രഹാം, എം കെ സുധാകരന്‍ സമരത്തിന് നേതൃത്വം നല്‍കി 

Tags:    

Similar News