ഇന്ധന വിലവര്‍ധനവ്; ഇന്ധന ടാങ്കറുകള്‍ തടഞ്ഞ് എസ്ഡിപിഐ പ്രതിഷേധം
എസ് ഡി പി ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ യുടെ നേതൃത്വത്തില്‍ നടന്ന സമരം എസ് ഡി പി ഐ സംസ്ഥാന ഖജാന്‍ജി അജ്മല്‍ ഇസ്മായില്‍ ഇരുമ്പനത്ത് ഉദ്ഘാടനം ചെയ്തു.സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പതിനാല് മണ്ഡലം കേന്ദ്രങ്ങളിലും ഇന്ധന ടാങ്കറുകള്‍ തടഞ്ഞിട്ടു
കൊച്ചി:അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ധന വിതരണ ടാങ്കറുകള്‍ തടഞ്ഞു.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുമ്പനം ഐഒസിക്ക് മുന്‍പില്‍ നടന്ന സമരം എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.
ജനങ്ങളുടെ ജീവിതം നരകതുല്യമാക്കികൊണ്ട് കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ഇന്ധന കൊള്ളക്കെതിരെ നടക്കുന്ന ജനകീയ സമരങ്ങളുടെ തുടക്കമാണിതെന്ന് അജ്മല്‍ ഇസ്മായില്‍ പറഞ്ഞു.കൊവിഡ് മഹാമാരിയില്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാരില്‍ നിന്ന് അമിത നികുതി ഈടാക്കി ദുരിത ജീവിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ കിട്ടാകടം എഴുതി തള്ളുകയാണെന്ന് അദ്ദേഹം ആരോപിച്ചു.ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍,ലത്തീഫ് കോമ്പാറ,സുധീര്‍ ഏലൂക്കര,റഷീദ് എടയപ്പുറം എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
ജില്ലയിലെ പതിനാല് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പെട്രോളിയം ടാങ്കറുകള്‍ തടഞ്ഞിട്ടത് ഇന്ധന വിതരണം ജില്ലയില്‍ തടസ്സപ്പെടുത്തി.സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.
വിവിധ കേന്ദ്രങ്ങളില്‍ നടന്ന സമരത്തിന് ജില്ലാ ഭാരവാഹികളായ അജ്മല്‍ കെ മുജീബ്, നാസര്‍ എളമന,സി എസ് ഷാനവാസ്, നൗഷാദ് തുരുത്ത്,വി കെ ഷൗക്കത്തലി,അമീര്‍ എടവനക്കാട്, യാക്കൂബ് സുല്‍ത്താന്‍, ഷാനവാസ് കൊടിയന്‍, അല്‍സാദ് കൊച്ചി , നിയാസ് നെട്ടൂര്‍,സൈനുദ്ദീന്‍ പള്ളിക്കര, ശിഹാബ് വല്ലം , സനൂപ് പട്ടിമറ്റം, ഹാരിസ് കിഴക്കേക്കര, ഷിഹാബ് പടനാട്ട്, മുജീബ് കരിമാക്കാട്, ഷെഫീഖ് എടത്തല,ടി എം മൂസ, കബീര്‍ കാഞ്ഞിരമറ്റം വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കി.