പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന്; ബിജെപി നേതാവിനെ അറസ്റ്റുചെയ്യണമെന്ന് എസ്ഡിപി ഐ

വെളിയത്ത്‌നാട് സര്‍വീസ് സഹകരണ ബാങ്കിനു മുന്നിലേക്ക് നടത്തിയ മാര്‍ച്ച് എസ്ഡിപി ഐ എറണാകുളം ജില്ലാ കമ്മിറ്റിയഗം ഷാനവാസ് പുതുക്കാട് ഉദ്ഘാടനം ചെയ്തു.

Update: 2020-03-03 07:41 GMT

കൊച്ചി: പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന സംഭവത്തില്‍ ആരോപണ വിധേയനായ ബിജെപി നേതാവും, വെളിയത്തുനാട് സഹകരണ ബാങ്ക് മെമ്പറുമായ രമേശിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപി ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി



എസ്ഡിപി ഐ വെളിയത്ത്‌നാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ വെളിയത്ത്‌നാട് സര്‍വീസ് സഹകരണ ബാങ്കിനു മുന്നിലേക്ക് നടത്തിയ മാര്‍ച്ച് എസ്ഡിപി ഐ എറണാകുളം ജില്ലാ കമ്മിറ്റിയഗം ഷാനവാസ് പുതുക്കാട് ഉദ്ഘാടനം ചെയ്തു. പാര്‍ടി കരുമാലൂര്‍ പഞ്ചായത്ത് സെക്രട്ടറി സദ്ദാം വാലത്ത്, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് നാസിം പുളിക്കല്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി

Tags:    

Similar News