റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന്‍ നടുറോഡില്‍ തീക്കൊളുത്തി മരിച്ചു

Update: 2022-03-11 11:27 GMT

മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ നടുറോഡില്‍ തീക്കൊളുത്തി ജീവനൊടുക്കി. മൂവാറ്റുപുഴയ്ക്ക് സമീപം തീക്കൊള്ളിപ്പാറയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശി അജയകുമാര്‍ എന്ന ബേബിക്കുട്ടനാണ് മരിച്ചത്. ബൈക്കിലെത്തിയ അജയകുമാര്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് പോലിസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News