എറണാകുളം: കൂത്താട്ടുകുളത്ത് പഴകിയ എഴ് പെട്ടിമീന്‍ പിടിച്ചെടുത്തു. കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന മീനാണ് കൂത്താട്ടുകുളം നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്.
ഏറെക്കാലമായി സ്ഥലത്ത് കച്ചവടം നടത്തുന്ന മൂവാറ്റുപുഴ സ്വദേശി ഷാനവാസ് കൂത്താട്ടുകുളത്തെ സ്വകാര്യ വ്യക്തിയുടെ തുറസായ പറമ്പിലാണ് മീന്‍ സൂക്ഷിച്ചിരുന്നത്. ഐസിട്ട് സൂക്ഷിച്ചിരുന്ന മീന്‍ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. മാലിന്യം റോഡില്‍ ഉപേക്ഷിച്ചതിനു നഗരസഭ നേരത്തെ ഷാനവാസിനെതിരെ നടപടിയെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത മീനിന്റെ സാംപിളുകള്‍ ആരോഗ്യ വിഭാഗം ശേഖരിച്ചു. ഇതിന്റെ രാസപരിശോധനാ ഫലം വന്ന ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. പഴകിയ മീന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അതേ പറമ്പില്‍ തന്നെ ആരോഗ്യവിഭാഗം കുഴിച്ചുമൂടി. വരും ദിവസങ്ങളില്‍ മാര്‍ക്കറ്റുകളില്‍ കര്‍ശനമായ പരിശോധന നരപ്പിലാക്കുമെന്നും നഗരസഭ അറിയിച്ചു.