സ്ത്രീകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചു: സുനിതാ നിസാര്‍
ആലുവ: സ്ത്രീ സമൂഹം ഇന്ന് പൊതു ഇടങ്ങളില്‍ മാത്രമല്ല സ്വന്തം വീടുകളില്‍ പോലും സുരക്ഷിതമല്ലാത്ത കാലഘട്ടത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും ഈയൊരു അവസരത്തില്‍ സ്ത്രീ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍ അഭിപ്രായപ്പെട്ടു. 'സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്തം' എന്ന തലക്കെട്ടില്‍ ഒക്ടോബര്‍ 2 മുതല്‍ ഡിസംബര്‍ 2 വരെ കാലയളവില്‍ നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായി എറണാകുളം ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ആലുവ എഫ്ബിഒ ഹാളില്‍ നടന്ന 'അവകാശ പോരാട്ടങ്ങള്‍ക്കായി ഒത്തുചേരല്‍' പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് സുമയ്യ സിയാദ് അധ്യക്ഷത വഹിച്ചു. വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ആബിദ വൈപ്പിന്‍, സില്‍വര്‍ ലൈന്‍ സമര നായിക മാരിയ അബു, എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗവും ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് മെംബറുമായ നിഷ ടീച്ചര്‍, കടുങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് ഏഴാം വാര്‍ഡ് മെംബര്‍ റമീനാ ജബ്ബാര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി ഫസീലാ യൂസഫ്, ജില്ലാ സെക്രട്ടറി ഫാത്തിമാ അജ്മല്‍, കമ്മിറ്റി അംഗങ്ങളായ സനിതാ കബീര്‍, റസീനാ സമദ് സംസാരിച്ചു.