രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനം: വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

Update: 2024-09-02 06:21 GMT

തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. കൊല്‍ക്കത്തയിലും ജാര്‍ഖണ്ഡിലും യുപിയിലും മാത്രമല്ല രാജ്യത്തുടനീളം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ സ്ത്രീകളെ സ്വയം ശാക്തീകരിക്കുക എന്ന ലക്ഷ്യത്തില്‍ രാജ്യവ്യാപകമായി ബോധവല്‍ക്കരണ കാംപയിന്‍ നടത്താന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ദേശീയ സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. ദേശീയ പ്രസിഡന്റ് യാസ്മിന്‍ ഇസ് ലാം അധ്യക്ഷത വഹിച്ചു. യോഗം എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി ഉദ്ഘാടനം ചെയ്തു. ദേശീയ വൈസ് പ്രസിഡന്റുമാരായ മംദൂഹ മാജിദ്, കെ കെ റൈഹാനത്ത്, ജനറല്‍ സെക്രട്ടറി അഫ്ഷാന്‍ അസീസ്, എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി യാസ്മിന്‍ ഫാറൂഖി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷാഹിദാ തസ്‌നീം, സാദിയാ സൈദ സമീന, എസ്ഡി പിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം ഫൈറൂസുല്ലാ ഷെരീഫ് സംസാരിച്ചു.

Tags:    

Similar News