മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ അടച്ചു

Update: 2021-12-05 18:43 GMT

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വേയുടെ നാല് ഷട്ടറുകള്‍ തമിഴ്‌നാട് അടച്ചു. അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് ഷട്ടറുകള്‍ അടച്ചത്. നിലവില്‍ അഞ്ച് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം തുറന്നിട്ടുണ്ട്. ഇതിലൂടെ സെക്കന്റില്‍ 3960 ഘടയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നുണ്ട്. ഞായറാഴ്ച രാത്രി 8.30നാണ് ഷട്ടറുകള്‍ അടച്ചത്.

വൈകുന്നേരം ഒമ്പത് ഷട്ടറുകള്‍ ഉയര്‍ത്തി 7,300 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കിയത്. അഞ്ച് ഷട്ടറുകള്‍ 90 സെ.മീ വീതവും നാല് ഷട്ടറുകള്‍ 30 സെ.മീ വീതവുമാണ് ഉയര്‍ത്തിയിരുന്നത്. വൈകുന്നേരം അഞ്ച് മുതലാണ് തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നുതുടങ്ങിയത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത തുടരണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags:    

Similar News